ലില്ലി ബെര്‍ണാഡിന്റെ മരണം വെറുമൊരു മരണമായിരുന്നില്ല!
ശ്രീപാര്‍വ്വതിയുടെ ‘ലില്ലി ബെര്‍ണാഡ് എന്ന നോവലിനെക്കുറിച്ച് റിഹാൻ റാഷിദ് എഴുതിയ കുറിപ്പ്
ഓരോ ഴോണറിനും അതിനുതകുന്ന വായനകളുണ്ട്. പലപ്പോഴും ഈയൊരു സംഗതി ഓര്‍ക്കാതെയാണ് ക്രെെം പുസ്തകങ്ങള്‍ വായിക്കപ്പെടുന്നത്. ശ്രീ പാര്‍വതിയുടെ ഏറ്റവും പുതിയ നോവല്‍ ലില്ലി ബെര്‍ണാഡിന്റെ വായനക്കിടെ ഓര്‍ത്തതാണ് മുകളില്‍ പറഞ്ഞത്.
ലില്ലി ബെര്‍ണാഡെന്ന സിനിമാ നടിയുടെ മരണവും അതിനു പിന്നിലെ കാര്യകാരണങ്ങളും ഒന്നൊന്നായി ഡെറിക് ജോണും കൂട്ടരും ചുരുളയിക്കുന്നത് കൗതുകരമായ വായന നല്‍കി.
ലളിതമായി, എന്നാല്‍ സാങ്കേതിക്കപ്പിഴവുകള്‍ ഒന്നും തന്നെയില്ലാതെ വായിക്കുന്നവരേയും
അന്വേഷകനാക്കുന്ന രചനാകൗശലം ഈ പുസ്തകത്തിലുണ്ട്. അതു തന്നെയാണ് നോവലിന്റെ വായനാക്ഷമതയെ നിലനിര്‍ത്തുന്നതും.
എഴുത്തുകാരിയുടെ മുന്‍ നോവലായിരുന്ന ‘പോയട്രികില്ലറില്‍’ നിന്നും തീര്‍ത്തും വ്യത്യാസ്തമായ കഥാപാശ്ചാത്തലവും ആഖ്യാനരീതിയുമാണ് ലില്ലി ബെര്‍ണാഡിനുള്ളത്. അതേ സമയം അന്വേഷകന്‍ മിക്കവായനക്കാര്‍ക്കും പരിചിതനുമാണ്. മെഡിക്കല്‍ /പോലീസ് സംവിധാനങ്ങള്‍ കുറ്റാന്വേഷണകരെ എത്രമാത്രം സഹായിക്കുന്നെന്നും ആ തെളിവുകള്‍ അന്വേഷകന്റെ നിഗമനങ്ങളെ കൂടുതല്‍ തെളിച്ചമാക്കി മാറ്റുന്നതും വായനക്കിടെ അനുഭവിച്ചറിയാന്‍ കഴിയുന്നു.
സീറ്റ് എംഗേജിംഗായിട്ടുള്ള പേസ് ഇല്ലെങ്കിലും പതിയെവികസിക്കുന്ന അന്വേഷണത്തിന്റെ റിഥമാണ് വ്യക്തിപരമായി കൂടുതല്‍ ഇഷ്ടപ്പെട്ടത്. ”ബുദ്ധിജീവി” പുസ്തകങ്ങള്‍ക്കപ്പുറം കുറ്റാന്വേഷണ സാഹിത്യ ശാഖകള്‍ വായിക്കാന്‍ താത്പര്യമുള്ളവരെ ”ലില്ലി ബെര്‍ണാഡ്” നിരാശപ്പെടുത്തില്ല. എടുത്തുപറയേണ്ടുന്ന മറ്റൊന്ന് ഡി സിയുടെ ഈയടുത്തകാലത്ത് ഇറങ്ങിയതില്‍വെച്ച് മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയാണ്.
”മരിച്ചവര്‍ എന്നെന്നേക്കുമായി രംഗമൊഴിഞ്ഞിരിക്കുന്നു.” ലില്ലി ബെര്‍ണാഡിന്റെ മരണം വെറുമൊരു മരണമായിരുന്നില്ല. ഡെറിക് ജോണ്‍ വീണ്ടും അന്വേഷണത്തിലേക്ക് വരുമ്പോള്‍ വായന ഉദ്വേഗജനകമാവുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.