DCBOOKS
Malayalam News Literature Website

‘ലൈഫ് ബോയ്’; സന്തോഷത്തിലേക്കുള്ള വലിയ പുസ്തകം

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’ ക്ക് രവീന്ദ്രന്‍ പരിയാരം എഴുതിയ വായനാനുഭവം.

സന്തോഷത്തിന്റെ കൊച്ചു പുസ്തകം ലൈഫ് ബോയ് വായിച്ചു. ഈ പുസ്തകം സന്തോഷത്തിലേക്കുള്ള വലിയ പുസ്തകമാണ്. കൊച്ചുപുസ്തകം എന്ന വാക്കിന് മറ്റുചില അര്‍ത്ഥങ്ങള്‍ കൂടി എന്‌റെ ബാല്യകാലത്തുണ്ടായിരുന്നു. കൗതുകത്തോടു കൂടി ശ്രദ്ധാപൂര്‍വ്വം വായിക്കുന്ന പുസ്തകത്തെ കൊച്ചുപുസ്തകം എന്ന് വിശേഷിപ്പിക്കാമെങ്കില്‍ വളരെയധികം സമയമെടുത്ത് ശ്രദ്ധാപൂര്‍വ്വമാണ് ഞാനീ പുസ്തകം വായിച്ചത്.

സിവില്‍ സര്‍വീസിന് പഠിച്ച സൈക്കോളജി സാധാരണക്കാരിലേക്ക് എത്തിക്കുന്ന ഒരു സൈക്കോളജിക്കല്‍ മൂവ് Textഏറെ ഇഷ്ടപ്പെട്ടു. ഏറെ രസകരമായ കാര്യം ഈ പുസ്തകം വായിക്കാന്‍ കൊണ്ടുപോയ ഒരു സുഹൃത്ത് ഒരു മണിക്കൂറിനകം ഉദ്ധരണികള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി .ആ മഹാന്റെ പേര് ഇപ്പോഴും അവന്‍ ഗൂഗിളില്‍ തിരയുകയാണ്. കളക്ടര്‍ ബ്രോയില്‍ പറഞ്ഞതുപോലെ സിനിമ പ്രയോഗങ്ങള്‍ കൊണ്ട് രസകരമാക്കുന്ന വിദ്യ ഇവിടെയും നന്നായി ഏറ്റിട്ടുണ്ട്. പക്ഷേ കളക്ടര്‍
ബ്രോ വ്യക്തിപരമായ അനുഭവതലത്തില്‍ നിന്നുള്ളതായതിനാല്‍ ആര്‍ക്കും കൂടുതല്‍ ഇഷ്ടപ്പെടുക ഈ പുസ്തകം തന്നെയായിരിക്കും.കോഴിക്കോടുകാര്‍ക്ക് ഒഴിച്ച്.

നാന്‍ ചിത ച്ചോ വില്‍ നിന്ന് പ്രശാനന്ദപുരി സ്വാമി തിരുവടികള്‍ വരെ എത്തുമ്പോള്‍ ആത്മീയതയും തമാശയും സിനിമയും മനശാസ്ത്രവും എന്തിന് അങ്ങയുടെ വീട്ടിലെ പൂച്ച പോലും നമ്മളെ ആകര്‍ഷിക്കുന്നു. ലൈഫ് ബോയ് എവിടെയോ അവിടെയാണ് ആരോഗ്യം എന്ന പരസ്യവാചകം പോലെ സന്തോഷം ആഗ്രഹിക്കുന്ന ആരും ഈ പുസ്തകം വായിക്കും. ഷിബു കുട്ടന്‌റെ ചില അനുഭവങ്ങള്‍ മുമ്പ് ചില പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ഉള്ളതായി റൂട്ട് മാപ്പ് പറയുന്നു. ഒരുപക്ഷേ ആശയങ്ങളുടെ അന്തര്‍ധാര സജീവമായതുകൊണ്ടാകാം. ബ്രോയുടെ പെരുമാറ്റം പോലെ തന്നെ പെട്ടെന്ന് മറ്റൊരാളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നുണ്ട്. വ്യക്തിപരമായ അനുഭവങ്ങളും ശശിതരൂരും യൂറി ഗഗാറിനും സച്ചിനും വിനോദും ഷിബു കുട്ടനും വര്‍ക്കിയും എല്ലാം നന്നായിട്ടുണ്ട്. സിനിമ സാറില്‍ ചെല്ലുന്ന സ്വാധീനം വളരെ വലുതാണ് എന്ന് മനസ്സിലാകുന്നു. ഇനി സിനിമപ്പാട്ടിലേക്കും അല്പം കടന്നാല്‍ നന്നായിരിക്കും. ഇപ്പോള്‍ ഇത്രമാത്രം ഇത് എഴുത്തുകാരനോട് വായനക്കാരനുള്ള പ്രത്യേക സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുറിക്കുന്നതാണ്.

APAR ന്‌റെ കാര്യം എല്ലാ IASഎസ്സുകാരും ഓര്‍മ്മിപ്പിക്കാറില്ല എന്ന ധൈര്യത്തിലാണ്. കളക്ടര്‍ ബ്രോ പൊന്നപ്പന്‍ ആണെങ്കില്‍ ലൈഫ് ബോയ് തങ്കപ്പന്‍ ആണ് തങ്കപ്പന്‍

പ്രശാന്ത് നായരുടെ ‘ലൈഫ് ബോയ്’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.