പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’; പ്രകാശനം ഇന്ന്
പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’സെപ്തംബര്‍ 30ന് പ്രകാശനം ചെയ്യുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ പി.വിജയന്‍ ഐ പി എസ്സില്‍ നിന്നും അൽഫോൺസ വിജയ ജോസഫ് പുസ്തകം സ്വീകരിക്കും. അഡ്വ. ഹരീഷ് വാസുദേവൻ പുസ്തകപരിചയം നടത്തും. പ്രശാന്ത് നായര്‍, മഞ്ജു വേലായുധന്‍ എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കും.
സെന്റ് തെരേസാസ് കോളജ് ഹിന്ദി സാഹിത്യ പരിഷത്ത്, ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ലൈബ്രറി സഹകരണോത്തെടെയാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
മലവെള്ളത്തിൽ മുങ്ങിച്ചാകാൻ വിധിക്കപ്പെട്ടവനു മുന്നിലുള്ള കച്ചിത്തുരുമ്പാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പ്രശാന്ത് നായരുടെ ‘ലൈഫ് ബോയ്’ എന്ന പുസ്തകം. ജീവിതത്തെ അതിന്റെ എല്ലാ പ്രതികൂലാവസ്ഥകളും ഉൾക്കൊള്ളുമ്പോൾത്തന്നെ, നേർത്ത നർമ്മത്തിൽ പൊതിഞ്ഞ് സസന്തോഷം ഉൾക്കൊള്ളുകയും, അതേ ചിരിയോടെ നോക്കി കണ്ട് മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കുറിപ്പുകളാണിതിലുള്ളത്. അവയിൽ ജീവിതം നേരിടുന്ന ദശാസന്ധികളെപ്പറ്റിയുണ്ട്, സൗഹൃദങ്ങളുടെ നിറവിനെപ്പറ്റിയുണ്ട്, നവമാധ്യമകാല പ്രഹസനങ്ങളെപ്പറ്റിയുണ്ട്. മൊത്തത്തിൽ സമകാലിക ജീവിതത്തെപ്പറ്റി അതിലളിത തത്വശാസ്ത്രമാണ് പ്രശാന്ത് നായർ ഈ ലേഖനങ്ങളിലൂടെ ആവിഷ്‌കരിക്കുന്നത്.
ഏവർക്കും ഹൃദ്യമായ സ്വാഗതം
Comments are closed.