‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’; ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം മെയ് 18ന്
ദീപാ നിശാന്തിന്റെ ‘ ജീവിതം ഒരു മോണാലിസച്ചിരിയാണ്’ എന്ന ഓര്‍മ്മക്കുറിപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷ ‘Life is a Mona Lis Smile’-ന്റെ പ്രകാശനം 2024 മെയ് 18 ശനിയാഴ്ച ലണ്ടനില്‍ നടക്കും. പ്രിയ കെ നായരാണ് പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഡി സി ബുക്സാണ് മലയാളം-ഇംഗ്ലീഷ് പതിപ്പുകളുടെ പ്രസാധകര്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലണ്ടന്‍ സൗത്തോളിലെ വില്ലിയേഴ്സ് ഹൈസ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സുനില്‍ പി ഇളയിടം ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് Harsev Bains-നു നല്കി പുസ്തകം പ്രകാശനം ചെയ്യും. ദീപാനിശാന്ത് പങ്കെടുക്കും. കൈരളി യുകെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്’, ‘ഒറ്റമരപ്പെയ്ത്ത് ‘,’നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്നീ മൂന്ന് ബെസ്റ്റ്സെല്ലര് പുസ്തകത്തിനു ശേഷം പുറത്തിറങ്ങിയ ദീപാനിശാന്തിന്റെ നാലാമത്തെ പുസ്തകമാണ് ‘ ജീവിതം ഒരു മോണാലിസച്ചിരിയാണ്’ . നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരെയും അനുഭവങ്ങളെയും ജീവിതസന്ദര്‍ഭങ്ങളെയുമാണ് ദീപാനിശാന്ത് ഈ പുസ്തകത്തിലൂടെ കോറിയിടുന്നത്. ഓര്‍മ്മകളുടെ അടരുകളില്‍ നിന്ന് ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍. വെറും ഓര്‍മ്മക്കുറിപ്പുകളല്ല ഇവയൊന്നും തന്നെ. അതിനപ്പുറം സ്വന്തം ജീവിതാനുഭവങ്ങളെ മുന്‍നിറുത്തി മനുഷ്യരെ, സമൂഹത്തെ, സന്ദര്‍ഭങ്ങളെ, ജീവിതത്തെയെല്ലാം അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.