വ്യത്യസ്തവും സുന്ദരവുമായ വായനകള്‍ക്കായി…
മാമ ആഫ്രിക്ക, ടി.ഡി.രാമകൃഷ്ണന്‍- മലയാളത്തില്‍ എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണന്‍ ഈ നോവല്‍ ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ റെയില്‍വേ നിര്‍മ്മാണത്തിനായി ആഫ്രിക്കയിലേക്കു കൊണ്ടുപോയ മലയാളികളില്‍ ഒരാളുടെ പിന്‍മുറക്കാരിയാണ് താര. അധികാരശക്തികള്‍ക്കു മുമ്പില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്.
തിരഞ്ഞെടുത്ത കഥകൾ, സി വി ബാലകൃഷ്ണൻ- നൈരന്തര്യബോധമാര്‍ന്ന കഥനകലയിലൂടെ മലയാളിയുടെ ഭാവുകത്വപരിണാമത്തിന് പുതിയ ദിശ നല്കിയ സി.വി. ബാലകൃഷ്ണന്റെ നൂറ്റി അമ്പത്തൊന്ന് കഥകളുടെ സവിശേഷ സമാഹാരം. പ്രമേയസ്വീകരണത്തിന്റെ വൈവിദ്ധ്യം, ഭാഷയുടെ സൂക്ഷ്മചാരുത, നവീനമായ ആഖ്യാനരീതി, പ്രകൃതിയോടും ജീവജാലങ്ങളോടും കാട്ടുന്ന സ്‌നേഹവാത്സല്യങ്ങള്‍ എന്നിവയൊക്കെച്ചേര്‍ന്ന് നമ്മുടെ കാലത്തെ വലിയ കഥാകൃത്താണ് സി.വി. ബാലകൃഷ്ണന്‍ എന്ന് ഓര്‍മിപ്പിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന കൃതിയുടെ പുതിയ പതിപ്പ്.
പുരാണ കഥാമാലിക- മാലി പുരാണങ്ങളിലും ഇതിഹാസങ്ങളിലുമായി സംരക്ഷി ക്കപ്പെട്ടിരുന്ന അതിസമ്പന്നമായ നമ്മുടെ കഥാപാരമ്പര്യത്തില്‍ നിന്ന് പുനരാഖ്യാനം ചെയ്‌തെടുത്ത കൊച്ചുകഥകള്‍.
Comments are closed.