DCBOOKS
Malayalam News Literature Website

‘ലാറ്റിറ്റ്യൂഡ്’; ഒക്ടോബര്‍ 1,2 തീയതികളില്‍ വാഗമണ്ണില്‍

വൈവിധ്യങ്ങളെ ഇഷ്ടപ്പെടുന്ന കേരളത്തിലെ യുവതയ്ക്കായി ലാറ്റിറ്റ്യൂഡ് എന്ന പേരില്‍ ഒരു വിദ്യാഭ്യാസ-കലാ-സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ക്യാംപസില്‍ വെച്ച് ഒക്ടോബര്‍ 1,2 തീയതികളിലാണ് ലാറ്റിറ്റ്യൂഡ് സംഘടിപ്പിച്ചിരിക്കുന്നത്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍, ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍, ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ വിദ്യാഭ്യാസ-കലാ-സാംസ്‌കാരികമേള സംഘടിപ്പിക്കുന്നത്.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയില്‍ കല,വാസ്തുകല, ക്രാഫ്റ്റ് തുടങ്ങി വിവിധ മേഖലകളിലായി 15-ലധികം ശില്പശാലകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, കലാസന്ധ്യ എന്നിവ അരങ്ങേറുന്നു. കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യസംരംഭങ്ങള്‍, നൃത്തം, നഗരാസുത്രണം ,ഭാഷ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുന്നത്.

കവികളായ കുരീപ്പുഴ ശ്രീകുമാര്‍, പ്രൊഫ. വി.മധുസൂദനന്‍ നായര്‍, ബിജു പ്രഭാകര്‍ ഐ.എ.എസ്, സി.എസ് മീനാക്ഷി, രാജശ്രീ വാര്യര്‍ എം.പി ലിപിന്‍രാജ് എന്നീ പ്രഗത്ഭര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, സംവാദങ്ങള്‍ എന്നിവയും രാജീവ് പുലവര്‍, കലിഗ്രഫി വിദഗ്ധന്‍ ആര്‍ട്ടിസ്റ്റ് ഭട്ടതിരി, ഉഷ രാമചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വര്‍ക്ക് ഷോപ്പുകളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ഗായികയും നടിയുമായ രശ്മി സതീഷ് അവതരിപ്പിക്കുന്ന നാടകം, ഫാഷന്‍ ഡിസൈനര്‍ ശ്രീജിത്ത് ജീവന്റെ നേതൃത്വത്തിലുള്ള ഫാഷന്‍ ഷോ എന്നിവയും ലാറ്റിറ്റ്യൂഡിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.