DCBOOKS
Malayalam News Literature Website

ലാറ്റിറ്റ്യൂഡ് 2019-ന് തുടക്കമായി

ലാറ്റിറ്റ്യൂഡ് 2019 ബിജു പ്രഭാകര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍, ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍, ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ-കലാ-സാംസ്‌കാരികോത്സവം ലാറ്റിറ്റ്യൂഡ് 2019-ന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീ.ബിജു പ്രഭാകര്‍ ഐ.എ.എസ് പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

ഒക്ടോബര്‍ 1,2 തീയതികളില്‍ സംഘടിപ്പിച്ചിരിക്കുന്ന ലാറ്റിറ്റ്യൂഡ് ഫെസ്റ്റില്‍ കല,വാസ്തുകല, ക്രാഫ്റ്റ് തുടങ്ങി വിവിധ മേഖലകളിലായി 15-ലധികം ശില്പശാലകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, കലാസന്ധ്യ എന്നിവ അരങ്ങേറുന്നു. കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യസംരംഭങ്ങള്‍, നൃത്തം, നഗരാസൂത്രണം, ഭാഷ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുന്നത്.

ആദ്യദിനമായ ഇന്ന് നൗഷാദ് പി.എം, കുരീപ്പുഴ ശ്രീകുമാര്‍, ബിജു പ്രഭാകര്‍ ഐ.എ.എസ്, അബ്ദുള്‍ ബഷീര്‍, ജയിംസ് സക്കറിയ, ഡോ.ബേബി സാം മാനുവല്‍ എന്നിവരാണ് സെമിനാറുകള്‍ നയിക്കാനെത്തുക. പ്രശാന്ത് നാരായണന്‍, രാജീവ് വിന്‍ഡ്ക്രാഫ്റ്റ്, ആന്റോ ജോര്‍ജ്, സുനില്‍ ലാല്‍ ടി.ആര്‍, അലക്‌സ് ചാണ്ടി, ശ്രീകാന്ത് കാമിയോ, കെ.ടി ഫ്രാന്‍സിസ്, പി.കെ.സദാനനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വര്‍ക്ക് ഷോപ്പുകളും പരിപാടിയുടെ ഭാഗമായി പുരോഗമിക്കുന്നു.

Comments are closed.