സി വി രാമന്‍പിള്ള പുരസ്‌കാരം ലതാലക്ഷ്മിക്ക് സമ്മാനിച്ചു
കോഴിക്കോട്: പ്രഥമ സി.വി. രാമൻപിള്ള നോവൽ പുരസ്കാരം ലതാലക്ഷ്മിക്ക് എം.ടി. വാസുദേവൻ നായർ സമ്മാനിച്ചു. ‘തിരുമുഗള്‍ബീഗം’ എന്ന നോവലിനാണ് പുരസ്കാരം. 25,000 രൂപയും, പ്രശസ്തിപത്രവും, ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡിസി ബുക്‌സാണ് തിരുമുഗള്‍ബീഗത്തിന്റെ പ്രസാധകര്‍.
എം.ടി.യുടെ വസതിയില്‍വെച്ച് നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി., സി.വി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി. മധുസൂദനന്‍ നായര്‍, സി.വി. സാഹിത്യവേദി അധ്യക്ഷന്‍ മഞ്ചേരി സുന്ദര്‍രാജ്, കലാമണ്ഡലം സരസ്വതി, മധുരിമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രശസ്ത സിത്താര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് തിരുമുഗള്‍ബീഗം’. ദാമ്പത്യജീവിതവും കലാജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതിലെ പ്രമേയം. 2014-ലാണ് ഈ കൃതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. 2014-ലെ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നോവല്‍ കൂടിയാണ് ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗം.
ലതാലക്ഷ്മിയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക
Comments are closed.