പ്രതിയെയും സാക്ഷികളെയും വിസ്തരിക്കാന്‍ കോടതികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍
ക്രിമിനല്‍ കേസുകളില്‍ പ്രതിയെയും സാക്ഷികളെയും വിസ്തരിക്കാന്‍ കോടതികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ജില്ലാ കോടതികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമാണ് നിര്‍ദ്ദേശം.കോടതിയോടുചേര്‍ന്ന് പ്രത്യേക മുറികളോ കേന്ദ്രങ്ങളോ ആണ് സജ്ജമാക്കുന്നത് സാക്ഷികളെ എത്തിക്കാന്‍ പ്രത്യേകവഴി, പ്രത്യേക ശൗചാലയം, ഇരിക്കാനുള്ള സൗകര്യം, കാന്റീന്‍ സംവിധാനം എന്നിവും ഉണ്ടാവും.
നിലവില്‍ പലകേസുകളിലും സാക്ഷികളെ വിസ്തരിക്കുന്നത് പ്രതികളുടെ സാന്നിധ്യത്തിലാണ്. ഇതുമൂലം പ്രതികളെ ഭയന്നും മറ്റും സാക്ഷികള്‍ മൊഴി മാറ്റുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരത്തില്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ഉള്ള സാധ്യതകള്‍ ഇല്ലാതാക്കാനായാണ് പുതിയ തീരുമാനം. നിലവില്‍ രഹസ്യമൊഴിയില്‍ മാത്രമാണ് സാക്ഷികളെ പ്രത്യേക വിസ്താരം ചെയ്യുന്നത്.
സാക്ഷി വിസ്താരങ്ങള്‍ നടത്താന്‍ സ്ഥാപിക്കുന്ന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും പുതിയ കേന്ദ്രങ്ങളില്‍ വിസ്തരിക്കാന്‍ യോഗ്യമായ 2012 മുതലുള്ള കേസുകളുടെ വിവരങ്ങളും ജില്ലാ ജഡ്ജിമാര്‍ അടിയന്തരമായി ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
Comments are closed.