DCBOOKS
Malayalam News Literature Website

പോയവാരത്തെ പുസ്തകവിശേഷം

ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ധ്യാത്മ രാമായണം ഡീലക്‌സ് എഡിഷനാണ് പോയവാരം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതി. ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് തൊട്ടുപിന്നില്‍. അദ്ധ്യാത്മരാമായണം ക്ലാസിക് എഡിഷന്‍, എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്‍മ്മിക്കാം നല്ല നാളെ, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ, ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കെ.ആര്‍ മീരയുടെ  സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്നിവയാണ് പോയവാരം ഏറ്റവുമധികം വില്പന നടന്ന കൃതികള്‍.

അദ്ധ്യാത്മ രാമായണം, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, മനു എസ് പിള്ളയുടെ ദന്തസിംഹാസനം, എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്നിവയും തൊട്ടുപിന്നിലുണ്ട്.

കെ.ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍, പോള്‍ ബ്രണ്ടന്റെ  ഹിമാലയത്തില്‍ ഒരു അവധൂതന്‍മാധവിക്കുട്ടിയുടെ എന്റെ കഥ, ബെന്യമിന്റെ ആടുജീവിതം എന്നിവയും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.

Comments are closed.