പോയവാരത്തെ പുസ്തകവിശേഷം
ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ ആല്‍കെമിസ്റ്റാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കെ.ആര്‍. മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ യാണ് രണ്ടാം സ്ഥലത്ത്. മാധവിക്കുട്ടി എഴുതിയ ആത്മകഥാംശമുള്ള എന്റെ കഥ, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഷിംന അസീസിന്റെ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍ എന്നിവയും ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളാണ്.
അധ്യാപിക ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍, വിടരേണ്ട പൂമൊട്ടുകള്‍, പെരുമാള്‍ മുരുഗന്റെ കീഴാളന്‍ , മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരമായ നഷ്ടപ്പെട്ട നീലാംബരി എന്നിവയും ആദ്യ പട്ടികയില്‍ ഇടം പിടിക്കുന്നു.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, എംടി വാസുദേവന്‍ നായരുടെ നോവലായ മഞ്ഞ്, ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി തുടങ്ങിയ കൃതികളും കഴിഞ്ഞ വാരം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
Comments are closed.