DCBOOKS
Malayalam News Literature Website

മലയാളി തേടിയ വായനകള്‍

ഒ.വി വിജയന്റെ മാസ്റ്റര്‍പീസ് നോവല്‍  ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ   ആല്‍കെമിസ്റ്റാണ് രണ്ടാം സ്ഥാനത്ത്.  ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍, ദീപാ നിശാന്തിന്റെ  കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്നിവ ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു.

മലയാളികളുടെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള എന്റെ കഥ, കെ.ആര്‍. മീരയുടെ ആരാച്ചാര്‍, മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി, എ.പി.ജെ. അബ്ദുള്‍ കലാമിന്റെ  അഗ്നിച്ചിറകുകള്‍ ,  പെരുമാള്‍ മുരുഗന്റെ കീഴാളന്‍ എന്നിവയും ആദ്യപട്ടികയില്‍ ഇടംപിടിക്കുന്നു.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥാസമാഹാരമായ ബിരിയാണി, മനു എസ് പിള്ളയുടെ ദന്തസിംഹാസനം, പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, കെ.ആര്‍. മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, യൂദാസിന്റെ സുവിശേഷം എന്നിവയും ഏറ്റവും അധികം വില്പന നടന്ന കൃതികളില്‍ ഉള്‍പ്പെടുന്നു.

Comments are closed.