ഇന്ന് അറഫ സംഗമം
ഹജ്ജിന്റെ ചടങ്ങുകളില്‍ മര്‍മപ്രധാനമായ അറഫ സംഗമത്തിന് തുടക്കമായി. ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 1.7 ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് അറഫയില്‍ സംഗമിക്കുന്നത്. ദുല്‍ഹജ്ജ് ഒമ്പതിന്, വ്യാഴാഴ്ച മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം.
ഇതിനുമുന്നോടിയായി തീര്‍ഥാടക ലക്ഷങ്ങള്‍ ബുധനാഴ്ച തന്നെ മിന താഴ് വരയില്‍ എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ ഹാജിമാര്‍ താമസ കേന്ദ്രങ്ങളില്‍ നിന്നു ചൊവ്വാഴ്ച മഗ്രിബിനു ശേഷം വിവിധ ബസുകളില്‍ മിനയിലേക്ക് യാത്ര തിരിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ ബുധനാഴ്ച രാത്രി മിനയില്‍ പാര്‍ക്കും. അറഫ സംഗമത്തിനായി നാളെ സുബഹി നമസ്‌കാരത്തിനു ശേഷം ഹാജിമാര്‍ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങിതുടങ്ങും.
പ്രവാചകന്‍ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയില്‍ അറഫ പ്രഭാഷണം നടത്തും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി നമസ്‌കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവ സ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും.
Comments are closed.