DCBOOKS
Malayalam News Literature Website

ഈ ഗ്രന്ഥം വ്യത്യസ്തമായ വായനാനുഭവമാണ്

ലിജോ കരിപ്പുഴ ലൈലാകുൽസുവിനെ വായിക്കുന്നത്

 

 

 

 

മതവും രാഷ്ട്രീയവും ദേശീയതയും എല്ലാം പ്രമേയങ്ങളായി വരുന്ന എഴുത്തുകളാണ് പി. ജിംഷാറിന്റേത്. അദ്ദേഹത്തിന്റെ “ലൈലാക്കുൽസു” എന്ന ഗ്രന്ഥം വ്യത്യസ്തമായ വായനാനുഭവമാണ് സമ്മാനിക്കുന്നത്. എല്ലാ സാമൂഹിക കെട്ടുപാടുകളും അപ്പുറമായ മനുഷ്യജീവിതത്തിന്റെ ജൈവികതയെ അതിന്റെ തനിമ ചോരാതെ തന്റെ എഴുത്തുകളിലൂടെ ജിംഷാർ ആവിഷ്കരിച്ചിരിക്കുന്നു.

പത്ത് കഥകളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സർഗാത്മകതയുടെ ദൃശ്യാവിഷ്കാരമായ സിനിമ മേഖലയിൽ നിലനിൽക്കുന്ന സാമ്രാജ്യത്വത്തെ വെളിപ്പെടുത്തുന്ന കഥയാണ് ‘അധികാരം നഷ്ടപ്പെട്ട സ്രഷ്ടാവും കഥാപാത്രങ്ങളും.’ മതം മനുഷ്യരിൽസൃഷ്ടിച്ച വേർപാടുകളുടെ കഥയാണ് ‘അന്ന്.’ കലാതീതമായ പ്രണയത്തിന്റെ കഥയാണ് ‘വേനൽകാലം, മഴക്കാലം, മഞ്ഞുകാലം, കൊറോണക്കാലം, സിനിമാക്കാലം, കാലം… അന്ന്…’ വേഷവും രൂപവും നോക്കി മനുഷ്യനെ തീവ്രവാദിയെന്ന് മുദ്രകുത്തുന്ന സാമൂഹ്യവികലതയോടുള്ള കലഹമാണ് ‘ദൈവം വലനെയ്യുകയാണ്.’ അതിജീവനത്തിന്റെ ശ്രമങ്ങളാണ് ‘കാക്ക’ എന്ന കഥ. ഏകാന്തത സൃഷ്ടിക്കുന്ന വന്യതയുടെ കഥയാണ് ‘യൂനസ്: ദ ഫോർട്ടി ഇയർ ഓൾഡ് വെർജിൻ.’ മനുഷ്യന്റെ സാമൂഹികപരിസരങ്ങൾക്ക് അപ്പുറം നായ്ക്കളുടെ ലോകത്തുനിന്ന് പ്രണയത്തെ നിർവചിക്കുവാനുള്ള ശ്രമമാണ് ‘തെരുവുനായയും അൽസേഷൻ പ്രണയവും.’ ബന്ധങ്ങളുടെ കപടതയുടെ കഥയാണ് ‘കാത്തിരിപ്പ്.’ മനുഷ്യജീവിതങ്ങളുടെ സങ്കീർണ്ണതകളുടെയും വൈകാരികതയുടെയും കഥയാണ് ‘ലൈലാക്കുൽസു.’ അതിരുകൾക്കപ്പുറമുള്ള പ്രണയവും അതിരുകൾ തകർക്കുന്ന ജീവിതത്തിന്റെയും കഥയാണ് ‘സ്ലോലി.’ നല്ലൊരു വായനാനുഭവം സമ്മാനിച്ച ഗ്രന്ഥം.

 

ലൈലാക്കുൽസു വാങ്ങുവാനായി ക്ലിക്ക് ചെയ്യൂ

Leave A Reply