സംവരണം ജാതി വ്യവസ്ഥയില്‍ നല്‍കുന്നതിന് പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് നല്‍കേണ്ടത്: അനിതാ നായര്‍
ശബരിമല ക്ഷേത്രം അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഇന്ദുലേഖയുമായി സംസാരക്കുന്നതിനിടെ അനിത നായര്‍ പറഞ്ഞു. എല്ലാം ഉപേക്ഷിച്ചാണ് അയ്യപ്പന്‍ കാട്ടിലേക്ക് പോയതെന്നും അതിനാല്‍ തന്നെ ഭക്തര്‍ കാട്ടിലേക്ക് പോയി കാണേണ്ടതില്ല. കടുവ സംരക്ഷണ കേന്ദ്രമായ സ്ഥലത്ത് രാത്രി കാലങ്ങളില്‍ പോലും ആളുകളെ കടത്തിവിടുന്നത് തെറ്റാണെന്നും അനിത നായര്‍ പറഞ്ഞു. 2003ല്‍ WHO കുഷ്ഠം നിര്‍മാര്‍ജനം ചെയ്തു എന്നു പറഞ്ഞെങ്കിലും ഇന്ന് 1,25000 കുഷ്ഠ രോഗികളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിഷയത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും അനിത നായര്‍ അഭിപ്രായപ്പെട്ടു. വാക്‌സിനേഷന്‍ വേണ്ട എന്ന് പറഞ്ഞ ജേക്കബ് വടക്കാഞ്ചേരി ഒരു ചതിയനാണെന്നും അയാളുടേത് നെഗറ്റീവ് പ്രൊപഗന്‍ഡ ആണെന്നും ഇന്ദുലേഖ പറഞ്ഞു. ഏകീകൃത ഭരണ സമ്പ്രദായം വരണം, സാമ്പത്തിക സംവരണം ജാതി വ്യവസ്ഥയില്‍ നല്‍കുന്നതിന് പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് നല്‍കേണ്ടത്. 10% സംവരണം മുന്നോക്ക ജാതിയിലുള്ള പിന്നോക്കക്കാര്‍ക്ക് നല്‍കിയതിനെ പറ്റി സംസാരിക്കവേയാണ് അനിതാ നായര്‍ ഇങ്ങനെ പറഞ്ഞത്.
Comments are closed.