DCBOOKS
Malayalam News Literature Website

ഫിയോദര്‍ ദസ്തയേവ്‌സ്‌കിയുടെ മാസ്റ്റര്‍ പീസ് നോവൽ കുറ്റവും ശിക്ഷയും സൗജന്യമായി വായിക്കാം ഡി സി ബുക്സിലൂടെ

‘മൃഗീയമായ ക്രൂരതയെന്നൊക്കെ ആളുകൾ ചിലപ്പോൾ പറയാറുണ്ട്; മൃഗങ്ങളോടു കാട്ടുന്ന വലിയൊരനീതിയും, അവമാനവുമാണത്. മൃഗത്തിന് ഒരിക്കലും മനുഷ്യനെപ്പോലെ ഇത്ര ക്രൂരനാവാൻ കഴിയില്ല’- എന്ന് പറഞ്ഞ എഴുത്തുകാരനാണ് ഫിയോദർ ദസ്തയേവ്‌സ്കി

പ്രമുഖ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച കൃതിയാണ് കുറ്റവും ശിക്ഷയും. ലോക നോവൽ ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായിത് കണക്കാക്കപ്പെടുന്നുണ്ട്. ദസ്തയോവ്സ്കിയെ സാഹിത്യലോകത്ത് വേറിട്ട് നിർത്തുന്നതിൽ ഈ നോവൽ മികച്ച പങ്കു വഹിച്ചു. റഷ്യയിലെ അതി ദരിദ്രമായ കാലഘട്ടത്തിൽ ജീവിതം തള്ളി നീക്കുന്ന റാസ്കോള്നിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ക്രൂരയായാ വീട്ടുടമസ്ഥയെ കൊല്ലുന്നതും, ശേഷം സൈബീരീയയിലേക്ക് നാടുകടക്കുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി, മനുഷ്യന്റെ ജീവിത്തതിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് വിശദീകരണം തേടുന്നുണ്ട് കഥാകൃത്ത്. മനുഷ്യ മനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്സ്കി എന്ന വിശേഷണങ്ങളെ ശരിവക്കുന്നു നോവൽ കൂടിയാണ് കുറ്റവും ശിക്ഷയും.

ഫിയോദർ ദസ്തയേവ്‌സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിന്റെ ഡിജിറ്റൽ പതിപ്പ് ഇപ്പോൾ സൗജന്യമായി വായിക്കാം , ഡി സി ബുക്‌സിലൂടെ.

പുസ്തകം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

https://ebooks.dcbooks.com/kuttavum-sikshayum

ആദ്യം ഡൗൺലോഡ് ചെയ്യുന്ന ആയിരം പേർക്ക് മാത്രം

Comments are closed.