പത്തനംതിട്ടയിലെ ‘കുന്നന്താനം’ രാജ്യത്തെ ആദ്യ സമ്പൂര്‍ണ യോഗാ ഗ്രാമം
രാജ്യത്തെ 500 ഗ്രാമങ്ങളെ ‘സമ്പൂര്‍ണ യോഗാ ഗ്രാമ’ങ്ങളാക്കി മാറ്റാന്‍ ആയുഷ് മന്ത്രാലയത്തിന്റെ തീരുമാനം. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിനെയാണു ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മാതൃകയാക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ഓരോ വീട്ടിലും ഒരാളെങ്കിലും യോഗാ പരിശീലിക്കുന്നു എന്നുറപ്പാക്കിയാണു ‘കുന്നന്താനം’ രാജ്യത്തെ ആദ്യ സമ്പൂര്‍ണ യോഗാ ഗ്രാമമായി മാറിയത്. 500 ഗ്രാമങ്ങളിലും ഈ മാതൃകയാണു പകര്‍ത്തുക.
രോഗചികില്‍സയെക്കാള്‍ ആരോഗ്യരക്ഷയ്ക്കും രോഗപ്രതിരോധത്തിനും ഊന്നല്‍ നല്‍കുന്ന 2017 ലെ ദേശീയ ആരോഗ്യ നയത്തിന്റെ ചുവടുപിടിച്ചാണു ‘യോഗാ ഗ്രാമ’ പദ്ധതി നടപ്പാക്കുന്നത്. ജൂണ്‍ 21നു രാജ്യാന്തര യോഗാദിനത്തിനു മുന്നോടിയായാണു പദ്ധതിക്കു തുടക്കമിടുന്നത്.
കുന്നന്താനം മാതൃക;
- സ്ഥിരം യോഗാ ക്ലിനിക് തുടങ്ങി. വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്ന വിധത്തിലാണു പാഠ്യപദ്ധതി.
- കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ സംരംഭത്തിന്റെ ആദ്യഘട്ടത്തില്‍ 28 സ്ഥലങ്ങളില്‍ എഴുപതോളം യോഗാ പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. നാട്ടുകാര്‍ക്കു പുറമെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പരിശീലനം നല്‍കി. എം.ജി.ദിലീപിന്റെ നേതൃത്വത്തിലാണു പരിശീലനം ആരംഭിച്ചത്.
- പഞ്ചായത്തില്‍ യോഗാ വാരാചരണം, വായനാ ദിനത്തില്‍ ‘വായനയും യോഗായും’ എന്ന ചര്‍ച്ച തുടങ്ങിയവ സംഘടിപ്പിച്ചു.
- എല്ലാ കുടുംബങ്ങളില്‍നിന്നും പങ്കാളിത്തം ഉറപ്പാക്കി കഴിഞ്ഞ ജൂണ്‍ 22നു സമ്പൂര്‍ണ യോഗാ പഞ്ചായത്തായി പ്രഖ്യാപിച്ചു.
- കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പുമായും സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനുമായും ബന്ധപ്പെട്ടു രോഗികളില്ലാത്ത കുന്നന്താനം സൃഷ്ടിക്കുകയാണ് അടുത്ത ലക്ഷ്യം.
Comments are closed.