ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന മൂന്ന് കൃതികൾ, രാജീവ് ശിവശങ്കറിന്റെ ‘കുഞ്ഞാലിത്തിര’, പി.കണ്ണന്‍കുട്ടിയുടെ ‘ഒടിയൻ’, സജീവ് പിള്ളയുടെ ‘മാമാങ്കം’; മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക് !
രാജീവ് ശിവശങ്കറിന്റെ ‘കുഞ്ഞാലിത്തിര’ചരിത്രക്കടല്‍ നീന്തിയെത്തിയ കപ്പല്‍ വര്‍ത്തമാനകാലത്തിലേക്കു നങ്കൂരമിട്ടു. തിരുനാവാ മണപ്പുറത്ത് സാമൂതിരിയെന്നപോലെ നിശ്ശബ്ദത അവര്‍ക്കിടയില്‍ നിലപാടുനിന്നു. അബൂബക്കര്‍ മഖ്ദൂം ഓര്‍മകളുടെ പായ അഴിച്ചു. കഥ തുടങ്ങുകയായി. നൂറ്റാണ്ടു നീണ്ട പോരാട്ടത്തിന്റെ ചരിത്രം. ചതിയുടെയും ഉപജാപങ്ങളുടെയും ഒളിപ്പോരിന്റെയും ചോരവീണ ചരിത്രം. പറങ്കികളുടെ സിരകളില്‍ ഭയത്തിന്റെ തിരയിളക്കിയ കടല്‍ക്കരുത്തിന്റെ കുഞ്ഞാലിചരിതം. കുട്ട്യാലി മരയ്ക്കാരും കുട്ടിപ്പോക്കറും പട്ടുമരയ്ക്കാരും മുഹമ്മദ് മരയ്ക്കാരും അറബിക്കടലിലെഴുതിയ വീരേതിഹാസം പുനര്‍ വായിക്കപ്പെടുകയാണ് കുഞ്ഞാലിത്തിരയിലൂടെ.
പി.കണ്ണന്‍കുട്ടിയുടെ ‘ഒടിയൻ’ നമ്മുടെ കാഴ്ചയില്‍നിന്നു മറഞ്ഞുപോകുന്ന നിരവധി സംസ്‌കാരങ്ങളുണ്ട്. പക്ഷേ, നാം അതു ശ്രദ്ധിക്കാറില്ല. കാണാറുമില്ല. പരുത്തിപ്പുള്ളി ഗ്രാമത്തില്‍ ഒരു പറത്തറയും അവിടെ പറയകുടുംബങ്ങളും. അവരെ ചുറ്റിപ്പറ്റി ദൈവികവും മാന്ത്രികവും നീചവും നിഗൂഢവുമായ ഒരുപാട് കഥകളുണ്ടായിരുന്നു. ഒടിയന്‍ എന്ന നോവലിന്റെ പശ്ചാത്തലമിതാണ്. കറന്റ് ബുക്‌സ് സുവര്‍ണ ജൂബിലി നോവല്‍ മത്സരത്തില്‍ സമ്മാനര്‍ഹമായ കൃതി.
സജീവ് പിള്ളയുടെ ‘മാമാങ്കം’ സിനിമയ്ക്ക് ആധാരമായ നോവല്‍. സാമൂതിരിക്കെതിരേ വാളേന്തി മാമാങ്കചരിത്രത്തില്‍ നിഷ്‌കളങ്കബലിയായ, പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുന്ന ചരിത്രനോവല്‍. മാമാങ്കകാലഘട്ടത്തെയും അക്കാല ജീവിതത്തെയും പൂര്‍ണ്ണതയോടെ ആവിഷ്‌കരിച്ച ഈ നോവല്‍ ഭാഷയ്ക്ക് ലഭിച്ച അപൂര്‍വ്വ ലബ്ധിയാണ്.
ചതിയുടെയും ഉപജാപങ്ങളുടെയും ഒളിപ്പോരിന്റെയും ചോര വീണ ചരിത്രം, കുട്ട്യാലി മരയ്ക്കാരും,കുട്ടിപോക്കറും, പട്ടുമരയ്ക്കാരും, മുഹമ്മദ് മരയ്ക്കാരും അറബിക്കടലിലെഴുതിയ വീരേതിഹാസം പുനർ വായിക്കപ്പെടുന്ന രാജീവ് ശിവശങ്കറിന്റെ ‘കുഞ്ഞാലിത്തിര‘, ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പത്തെ ആധാരമാക്കിയുള്ള പി.കണ്ണന്‍കുട്ടിയുടെ ശ്രദ്ധേയമായ നോവൽ ‘ഒടിയൻ’, ഐതിഹാസിക പോരാട്ടം നടത്തിയ ചാവേറുകളുടെ വീരചരിതം, മാമാങ്കകാലഘട്ടത്തെയും അക്കാല ജീവിതത്തെയും പൂര്‍ണ്ണതയോടെ ആവിഷ്‌കരിച്ച നോവൽ , സജീവ് പിള്ളയുടെ ‘മാമാങ്കം’.
മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക് !
ഓരോ പുസ്തകങ്ങൾ വീതം 99 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാനും അവസരം!
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.