കുമയോണ്‍ താഴ്‌വരയില്‍ ഭീതിപടര്‍ത്തിയ നരഭോജികളായ വ്യാഘ്രങ്ങളുമായി നേരിട്ടുനടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥകള്‍
കൂമായോണിലെ നരഭോജികള്‍ ലോകപ്രശസ്തവേട്ടക്കാരനായ ജിം കോര്‍ബറ്റിന്റെ ക്ലാസിക് രചന. കുമയോണ്‍ താഴവരയില്‍ ഭീതിപടര്‍ത്തിയ നരഭോജികളായ വ്യാഘ്രങ്ങളുമായി നേരിട്ടുനടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥകള്‍. വായനക്കാരെ ആകാംഷയുടെ മുള്‍മുനയില്‍നിര്‍ത്തുന്നതിനോടൊപ്പംതന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വൈവിധ്യാമാര്‍ന്ന സസ്യ-ജീവജാലങ്ങളുടെ മനോഹരമായ വിവരണവും ജിം കോര്‍ബറ്റ് പങ്കുവയ്ക്കുന്നു.
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ലോകപ്രശസ്ത വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനുമായിരുന്നു ജിം കോര്‍ബറ്റ്. ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള കോര്‍ബറ്റ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചത്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോര്‍ബറ്റ് തുടര്‍ന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവെച്ചുകൊന്നിട്ടുണ്ട്. ഈ മൃഗങ്ങള്‍ വകവരുത്തിയവര്‍ 1500-ല്‍ ഏറെയായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തില്‍ കേണല്‍ റാങ്കുണ്ടായിരുന്ന ജിമ്മിന്റെ സര്‍ക്കാര്‍ ഇടക്കിടയ്ക്ക് വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രചാരകനുമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നല്‍കിയത് ജിം കോര്‍ബറ്റിന്റെ സ്മരണാര്‍ഥമാണ്.
കുമായോണിലെ നരഭോജികള്‍ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.