കുമാരനാശാന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
മഹാകവി കുമാരനാശാന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. അദ്ദേഹത്തിന്റെ 150-ാം ജന്മദിനത്തിന്റെ പശ്ചാത്തലത്തില്‍ ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. കെ.പി. കുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാണം കുമാരന്റെ ഭാര്യ എം. ശാന്തമ്മ പിള്ളയാണ്. ഏപ്രില്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
കര്‍ണാടകസംഗീതജ്ഞന്‍ ശ്രീവത്സന്‍ ജെ. മേനോനാണ് മഹാകവിയുടെ വേഷമണിഞ്ഞിട്ടുള്ളത്. സംഗീതസംവിധാനവും കാവ്യാലാപനവും ശ്രീവത്സനാണ്.
Comments are closed.