‘കുളെ’യുടെ പ്രകാശനം എസ്. ഹരീഷ് നിർവ്വഹിക്കുന്നു
മൃദുൽ വി. എം ന്റെ ആദ്യകഥാസമാഹാരമായ ‘കുളെ’യുടെ പ്രകാശനം കാഞ്ഞങ്ങാട്ടിൽ എസ്. ഹരീഷ് നിർവ്വഹിക്കുന്നു. അംബികാസുതൻ മാങ്ങാട് പുസ്തകം ഏറ്റുവാങ്ങുന്നു. നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ സംഘാടനത്തിൽ നടക്കുന്ന ചടങ്ങിൽ വിവേക് ചന്ദ്രനാണ് പുസ്തകപരിചയം നടത്തുന്നത്. മാർച്ച് 03 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 :30 നു കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് പുസ്തകപ്രകാശനം നടക്കുന്നത്.