കെ.എസ്.ആര്‍.ടി.സി.യില്‍ കൂട്ടസ്ഥലംമാറ്റം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ അയ്യായിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണത്തിന്റെ ഭാഗമായിട്ടാണ് സ്ഥലംമാറ്റം. 2,719 ഡ്രൈവര്‍മാരെയും രണ്ടായിരത്തോളം കണ്ടക്ടര്‍മാരെയുമാണ് സ്ഥലംമാറ്റിയത്. പട്ടികയുടെ കരട് രേഖ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പ്രസിദ്ധീകരിച്ചു.
എല്ലാവരേയും സ്വന്തം വീടുകള്‍ക്കടുത്തേക്കാണ് സ്ഥലംമാറ്റിയതെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് വിശദീകരിച്ചു. രണ്ടാം ഘട്ടത്തില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം സമരം പ്രഖ്യാപിച്ചതിന്റെ പ്രതികാരനടപടിയായിട്ടാണ് സ്ഥലംമാറ്റമെന്ന് ജീവനക്കാര്‍ ആരോപിച്ചു.
Comments are closed.