DCBOOKS
Malayalam News Literature Website

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ ‘ക്ഷേത്രവിജ്ഞാനകോശം’ ; മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യാം വെറും 999 രൂപയ്ക്ക്!

Kshethravijnanakosham

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ വായനക്കാരെ സഹായിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശത്തിന്റെ’ ഡിജിറ്റല്‍ പതിപ്പ് അത്യാകര്‍ഷകമായ വിലക്കുറവില്‍ PG Rajendran-Kshethravijnanakosham-Vol 1ഇന്നുമുതല്‍ വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. 1999 രൂപാ വിലയുള്ള മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് 999 രൂപയ്ക്കും, ഓരോ വാല്യങ്ങളായി 499 രൂപയ്ക്കും ഇപ്പോള്‍ വായനക്കാര്‍ക്ക്  സ്വന്തമാക്കാവുന്നതാണ്.

ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിര്‍ണ്ണയിക്കാനുതകുന്ന നിരവധി വസ്തുതകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ക്ഷേത്രാചാരവും ആരാധനയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായകുറിപ്പുകള്‍, ദേവസംജ്ഞയുടെ ആഗമകോശം,ആചാരാനുഷ്ഠാനപദകോശം, താന്ത്രികപദാവലി, ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍, 108 ശിവാലയങ്ങള്‍, ദുര്‍ഗ്ഗാലയങ്ങള്‍, ശാസ്താക്ഷേത്രങ്ങള്‍, പ്രധാന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ജില്ല തിരിച്ചുള്ള ക്ഷേത്രങ്ങള്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.PG Rajendran-Kshethravijnanakosham-Vol 2

സഞ്ചാരിയും ഗ്രന്ഥകാരനുമായ പി.ജി. രാജേന്ദ്രനു പുറമേ പ്രൊഫ. പി.സി. കര്‍ത്താ, സി. പ്രസാദ്, സുധീഷ് നമ്പൂതിരി,പി. രാമചന്ദ്രന്‍, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, വി.കലാധരന്‍ എന്നിവരും ഈ ക്ഷേത്രവിജ്ഞാനകോശത്തിന് വിലപ്പെട്ട സംഭാവന
കള്‍ നല്കിയവരില്‍ ഉള്‍പ്പെടുന്നു. ഒട്ടേറെ പരിഷ്‌കാരങ്ങളോടെ ക്ഷേത്രാരാധനയോടു ബന്ധപ്പെട്ട് സമഗ്ര വിവരങ്ങളടങ്ങിയ ഈ PG Rajendran-Kshethravijnanakosham-Vol 3വിജ്ഞാനകോശം മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധപ്പെടുത്തുന്നത്.  ഓരോ ക്ഷേത്രത്തിന്റെയും സ്ഥാനനിര്‍ണ്ണയം നടത്തുന്നതിന് ക്യു ആര്‍ കോഡ് നല്കിയിട്ടുള്ളത് സന്ദര്‍ശകര്‍ക്ക് ഏത് ക്ഷേത്രത്തിലേക്കും എളുപ്പം ചെന്നെത്താന്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ക്ഷേത്രവിശ്വാസികള്‍ക്കും വിജ്ഞാനകുതുകികളായ വായനക്കാര്‍ക്കും ഈ ബൃഹദ്ഗ്രന്ഥം എന്നെന്നും ഒരു മുതല്‍ക്കൂട്ടായി നിലകൊള്ളുമെന്നതില്‍ സംശയമില്ല. പുസ്തകം ഇ-ബുക്കായി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

 

Comments are closed.