കെഎസ്ഇബി അറിയിപ്പ്…
കേരളം മുഴുവൻ വൻ പ്രളയത്തെ നേരിടുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട് മുൻകരുതൽ വേണമെന്ന് കെഎസ്ഇബി. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വരുന്ന വാർത്തകളുടെ നിജസ്ഥിതി പരിശോധിക്കണമെുന്നം കെഎസ്ഇബി മുന്നറിയിപ്പിൽ പറയുന്നു.
1. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമറുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, ലൈനുകൾ. മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.
2. ഇലക്ട്രിക് ലൈനുകളിലും ട്രാൻസ്‌ഫോർമറുകളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ആപ്പീസിൽ അറിയിക്കണം. 1912 എന്ന ടോൾ ഫ്രീ നമ്പരിലും 9496001912 എന്ന മൊബൈൽ നമ്പരിലും ഇക്കാര്യം അറിയിക്കാവുന്നതാണ്.
3. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധിക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകൾ താഴ്്ന്ന സുരക്ഷിതമായ അകലം പാലിക്കാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.
4. കെട്ടിടത്തിനകത്തും പുറത്തും നൽകിയിരിക്കുന്ന മുഴുവൻ താൽക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോേട്ടാറുകൾ, ലൈറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടൻ തന്നെ വിച്ഛേദിക്കണം.
5. ജനറേറ്ററുകൾ, ഇൻവർട്ടറുകൾ, എന്നിവ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം പ്രവർത്തിപ്പിക്കുക. ആവശ്യമെങ്കിൽ പ്രവർത്തിക്കുമ്പോൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.
6. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പിൽ വെള്ളം കയറുന്നതിനു മുൻപായി തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ട്ു കണക്ഷൻ വിച്ഛേദിക്കുക.
7. മൊബൈലും, ചാർജിംഗ് ലൈറ്റും ഉൾപ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക.
8. ഓർക്കുക, കുറച്ച് ദിവസങ്ങൾ വൈദ്യുതി ഇല്ലെങ്കിലും നമുക്ക് തുടർ്ന്ന ജീവിക്കാൻ സാധിക്കും. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവൻ പോകാൻ. സ്വയം കരുതിയിരിക്കുക.
Comments are closed.