DCBOOKS
Malayalam News Literature Website

കെ.എസ്. ബിമല്‍ സ്മാരക കാവ്യ പുരസ്‌കാരം ഇ സന്ധ്യക്ക്

എടച്ചേരി: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ.എസ്.ബിമലിന്റെ സ്മരണയ്ക്കായി എടച്ചേരി വിജയ കലാവേദി ആന്‍ഡ് ഗ്രാന്ഥാലയം ഏര്‍പ്പെടുത്തിയ കെ.എസ്. ബിമല്‍ സ്മാരക കാവ്യ പുരസ്‌കാരം 2020 അദ്ധ്യാപികയും എഴുത്തുകാരിയുമായ ഇ.സന്ധ്യക്ക്. ‘അമ്മയുള്ളതിനാല്‍’ എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. പി സുരേഷ്, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, സുധീഷ് കോട്ടെമ്പ്രം എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. ഡിസംബറില്‍ എടച്ചേരിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

തൃശൂരിലെ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന ഇ സന്ധ്യ ആനുകാലികങ്ങളില്‍ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്. 2008 ല്‍ പുഴ.കോം അവാര്‍ഡ് (‘പുഴ പറഞ്ഞത്’), 2009 ല്‍ സാഹിതീയം തകഴി പുരസ്‌കാരം (‘പടികള്‍ കയറുന്ന പെണ്‍കുട്ടി’ രണ്ടാംസ്ഥാനം), 2010 ല്‍ രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ് (‘അവിലോസുപൊടി’ രണ്ടാംസ്ഥാനം) തുടങ്ങി  നിരവധി
പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇ സന്ധ്യയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.