‘കൃഷ്ണലീല-ക്യാപ്റ്റൻ സി പി കൃഷ്ണൻ നായരുടെ ആത്മകഥ’ ഇപ്പോൾ ഓർഡർ ചെയ്യാം പ്രിന്റ് ഓൺ ഡിമാൻഡ് വ്യവസ്ഥയിൽ
കൃഷ്ണലീല-ക്യാപ്റ്റൻ സി പി കൃഷ്ണൻ നായരുടെ ആത്മകഥ ഇപ്പോൾ ഓർഡർ ചെയ്യാം പ്രിന്റ് ഓൺ ഡിമാൻഡ് വ്യവസ്ഥയിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. അസാധാരണമായ ആത്മബലത്തോടെ ജീവിതത്തിൽ മുന്നേറിയ ഒരു വ്യാവസായിക ജീനിയസ്സിന്റെ ആത്മകഥയാണ് ഈ പുസ്തകം.
പുതിയ പദ്ധതികൾ സ്വപ്നം കാണാനും അവ ആവിഷ്കരിക്കാനുമുള്ള ഒരു മനുഷ്യന്റെ ദീർഘവും കഠിനാധ്വാനം നിറഞ്ഞതുമായ നാൾവഴികളുടെ രേഖ കൂടിയാണിത്. ഇതുവരെയും നാം വായിച്ച ആത്മകഥകളിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവലോകത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകത്തിന്റെ വായന.
ലീലാ ഗ്രൂപ്പ് എന്ന ഹോട്ടൽ വ്യവസായ ശൃംഖലയുടെ മേൽവിലാസം കടലിനപ്പുറമെത്തിച്ചതിനു പിന്നിൽ ക്യാപ്റ്റൻ സി.പി. കൃഷ്ണൻനായർക്കൊപ്പം ഭാര്യ ലീലയുടെ പ്രയത്നവും പ്രാർത്ഥനയും ഒരുപാടുണ്ടായിരുന്നു. തൊണ്ണൂറാം വയസ്സിൽ ലീല ഓർമ്മയാകുമ്പോഴും, ഹോട്ടൽ വ്യവസായ ചരിത്രത്തിൽ ആ പേര് മായാതെ നിൽക്കും.
ലീലാ ഗ്രൂപ്പ് ചെയർമാൻ സി.പി. കൃഷ്ണൻനായർ ഹോട്ടൽ വ്യവസായത്തിൽ ഹരിശ്രീ കുറിച്ചതു തന്നെ, ഭാര്യ ലീലയുടെ പേരുമായാണ്. ഭാര്യയുടെ കരുത്തിലാണ് ഇത്തരമൊരു വ്യവസായ സാമ്രാജ്യം പടുത്തുയർത്താൻ തനിക്കു കഴിഞ്ഞതെന്ന് മരണം വരെയും കൃഷ്ണൻനായർ പറഞ്ഞു. ബോംബെ ആർമി കമാൻഡർ ജനറൽ ബ്രാറിന്റെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറും മറാത്താ ഗവൺമെന്റിന്റെ ഇന്റേണൽ ഡിഫൻസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന തനിക്ക്, അതൊക്കെ ഉപേക്ഷിച്ച് വ്യവസായ രംഗത്തേക്കു കടന്നുവരാൻ ധൈര്യവും ആത്മവിശ്വാസവും നൽകിയത് ലീലയായിരുന്നുവെന്ന് അദ്ദേഹം ആത്മകഥയിൽ പറയുന്നുണ്ട്.
പ്രിന്റ് ഓൺ ഡിമാൻഡ് വ്യവസ്ഥയിൽ പുസ്തകം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ
Comments are closed.