സത്യത്തില്‍ ഭാരതം ആരുടെ രാജ്യമാണ്? കെ.ആർ മീരയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു
കൊറോണ വൈറസ് വ്യാപനത്തിനിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തൊഴിലിനായി നഗരങ്ങളിലും ഇതര സംസ്ഥാനങ്ങളിലും പോയവരെല്ലാം തിരിച്ചുപോകുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തൊഴിലിനായി കുടിയേറിയവർ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിലെമ്പാടും. അതിർത്തികൾ താണ്ടി സ്വന്തം നാട്ടിലേക്ക് എത്താൻ ബുദ്ധിമുട്ടുകയാണ് അവർ. ഇതുമായി ബന്ധപ്പെട്ട് എഴുത്തുകാരി കെ.ആർ മീരയുടെ ഫെയ്സ്ബുക്ക് കുറിപ്പാണിപ്പോൾ വൈറലാകുന്നത്. അവര്‍ പണിതതും തൂത്തു തുടച്ചതുമായ ബാല്‍ക്കണികളില്‍ ഇറങ്ങി നിന്ന് അവര്‍ക്കു വേണ്ടി പാത്രമോ കൈയോ കൊട്ടാന്‍ പോലും ആരുമില്ലേ? എന്നാണ് കെ.ആർ മീര ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നത്.
കെ. ആർ മീരയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
അവര്‍ പണിതുയര്‍ത്തിയ അംബരചുംബികള്‍ക്കു മുമ്പിലൂടെ,
അവരുടെ വിയര്‍പ്പു വീണുരുകിയ ടാറിട്ട റോഡുകളിലൂടെ,
ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെയും തലയിലേറ്റി അവര്‍ നടന്നു തുടങ്ങിയിരിക്കുന്നു.
അവര്‍ക്കു ഭക്ഷണവും വെള്ളവും കൊടുക്കാന്‍,
വേണ്ട, തിരിച്ചു പോകാന്‍ യാത്രാസൗകര്യമെങ്കിലും ഏര്‍പ്പെടുത്താന്‍,
അവര്‍ പുറപ്പെട്ടിടത്തോ ചെന്നു ചേരേണ്ടിടത്തോ ഗവണ്‍മെന്‍റുകളില്ലേ?
അവരെ സഹായിക്കാന്‍ സാധിക്കുന്ന ഒരാളും ഐ.എ.എസിലോ ഐ.പി.എസിലോ ഇല്ലേ?
വേണ്ട, അവര്‍ പണിതതും തൂത്തു തുടച്ചതുമായ ബാല്‍ക്കണികളില്‍ ഇറങ്ങി നിന്ന് അവര്‍ക്കു വേണ്ടി പാത്രമോ കയ്യോ കൊട്ടാന്‍ പോലും ആരുമില്ലേ?
സത്യത്തില്‍ ഭാരതം ആരുടെ രാജ്യമാണ്?
കെ ആർ മീരയുടെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.