ഫ്രീഡം സ്‌ക്വയര്‍&കള്‍ച്ചറല്‍ ബീച്ച് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു; വീഡിയോ
കോഴിക്കോട്: നഗരത്തിന് തിലകക്കുറിയായെന്നോണം ഫ്രീഡം സ്‌ക്വയർ ഉയർന്നു, ഒപ്പം കൾച്ചറൽ ബീച്ചും ഒരുങ്ങി. ഇവ രണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.രണ്ട് പദ്ധതികളും കോഴിക്കോടിന്റെ സായാഹ്നങ്ങൾക്ക് മാറ്റുകൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്ക് സ്ഥിരവേദി
യെന്ന സ്വപ്‌നവും ഒപ്പം യാഥാര്‍ത്ഥ്യമായി.
കാഴ്‌ചകൾ സംസാരിക്കുന്ന അനുഭവമാണ് കൾച്ചറർ ബീച്ചും ഫ്രീഡം സ്‌ക്വയറും നൽകുന്നതെന്ന് ശിലാഫലകം അനാഛാദനംചെയ്‌ത് മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരക്കുകൾക്കിടയിൽ പ്രകൃതിയുമായി ചേർന്നിരിക്കാനുള്ള അവസരമാണിത്. വിദേശരാജ്യങ്ങളിലെ ബീച്ചുകളെ അനുസ്‌മരിപ്പിക്കും വിധത്തിലാണ് ഫ്രീഡം സ്‌ക്വയറും കൾച്ചറർ ബീച്ചും ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ടൂറിസം ഡയറക്ടർ പി ബാലകിരൺ, മേയർ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, കലക്ടർ എസ് സാംബശിവറാവു, കെഎസ്‌സിഎഡിസി എംഡി പി ഐ ഷെയ്‌ക്ക് പരീത്, പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, ടൂറിസം മേഖലാ ജോ. ഡയറക്ടർ സി എൻ അനിതകുമാരി, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ സംസാരിച്ചു. എ പ്രദീപ്‌കുമാർ എംഎൽഎ സ്വാഗതവും ഡിടിപിസി സെക്രട്ടറി സി പി ബീന നന്ദിയും പറഞ്ഞു. പത്മശ്രീ പുരസ്‌കാരം നേടിയ കൈതപ്രം ദാമോദരൻ, ആർക്കിടെക്‌ടുമാരായ പി പി വിവേക്, വിനോദ് സിറിയക്ക് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Comments are closed.