സമൂഹത്തിന് മാതൃകയായ നഗരമാണു കോഴിക്കോട്
കോഴിക്കോടിന്റെ പൈതൃകങ്ങളെ നശിപ്പിക്കുന്നത് ജനങ്ങള്‍ അല്ല മറിച്ച് അധികാരികളാണെന്ന് എം.എല്‍.എ. പ്രദീപ് കുമര്‍. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മൂന്നാം ദിനത്തില്‍ കോഴിക്കോടന്‍ സ്മരണകള്‍ എന്ന വിഷയത്തില്‍ വേദി OFIR ല്‍ എ. പ്രദീപ് കുമാര്‍, ടി.വി ബാലന്‍, യു,വി. ജോസ്, ക്യാപ്റ്റന്‍ രമേഷ് ബാബു, ,സുമേഷ് മംഗലശ്ശേരി, ഡോക്ടര്‍ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംവേദിച്ചു. കോഴിക്കോടന്‍ ചരിത്രത്തെ പറ്റിയുള്ള നിരീക്ഷണം പങ്കുവെയ്ക്കുകയും അവലോകനം നടത്തുകയും ചെയ്തു.
ജാതി അതീതമായി സൗഹൃദം ഇന്നും മറ്റു സ്ഥലങ്ങളില്‍ നിന്ന് കോഴിക്കോടിനെ വ്യത്യസ്ഥമാക്കുന്നു. എ.കെ.ജി യെ മാക്‌സിസം പഠിപ്പിച്ച പൈതൃകത്തിന്റെ തലസ്ഥാനം കൂടിയാണ് കോഴിക്കോട്. മനുഷ്യ നിര്‍മ്മിതമായ ജലസ്രോതസ്സുകള്‍, ഇത്തരത്തിലെ കൊടുക്കല്‍ വാങ്ങല്‍ എല്ലാം സാമൂതിരി രാജവംശത്തിന്റെ സംഭാവനയാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് വേണ്ടി പ്രത്യേക സ്മാരകങ്ങള്‍ ഉണ്ടാകേണ്ടതില്ല എന്നും ഓര്‍മ്മിപ്പിക്കുകയാണ് എം.എല്‍.എ. പ്രദീപ് കുമാര്‍.
സമൂഹത്തിന് മാതൃകയായ നഗരമാണു കോഴിക്കോടെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു ടി.വി. ബാലന്‍. എന്നാല്‍ പുതുതലമുറ എങ്ങനെ കോഴിക്കോടിനെ നോക്കിക്കാണുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മൂല്യങ്ങളുടെ നഗരമാണ് കോഴിക്കോടെന്ന് സുമേഷ് മംഗലശ്ശേരി പറഞ്ഞു. മിഠായി തെരുവിലൂടെ ആശാസ്ത്രീയമായ പാര്‍ക്കിങ്ങ് രീതി കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇന്നും സത്യത്തിന്റെയും മൂല്യത്തിന്റെയും അമൂല്യ നഗരമാണ് കോഴിക്കോടെന്ന് പറഞ്ഞ് ഡോക്ടര്‍ മുജീബ് റഹ്മാന്‍ സെഷന്‍ അവസാനിപ്പിച്ചു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.