DCBOOKS
Malayalam News Literature Website

കോട്ടയം പുഷ്പനാഥിന്റെ ഡ്രാക്കുള സീരീസിലുള്ള 5 പുസ്തകങ്ങൾ ;ഓൺലൈൻ പ്രകാശനം ഇന്ന്

മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്ന കോട്ടയം പുഷ്പനാഥിന്റെ, കോട്ടയം പുഷ്‍പനാഥ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ഡ്രാക്കുള സീരീസിലുള്ള 5 പുസ്തകങ്ങളുടെ ഓൺലൈൻ പുസ്തക പ്രകാശനം ഇന്ന് (7 ആഗസ്റ്റ് 2020 ) വൈകുന്നേരം 5 മണിക്ക് നടക്കും.

അപസർപ്പക സാഹിത്യ ചരിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. ഡ്രാക്കുള സീരീസിലെ ഡ്രാക്കുള ഉണരുന്നു, ഡ്രാക്കുളയുടെ അങ്കി , ഡ്രാക്കുളയുടെ മകൾ, ഡ്രാക്കുള ഏഷ്യയിൽ , ഡ്രാക്കുളയുടെ നിഴൽ എന്നീ പുസ്തകങ്ങളാണ് ഇന്ന് പ്രകാശനം ചെയ്യുക. സംവിധായകൻ ലാൽ ജോസ്, മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ, വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ എൻ എ നസീർ, സംഗീത സംവിധായകൻ ബിജിപാൽ, സംവിധായകൻ രഞ്ജി പണിക്കർ എന്നിവർ യഥാക്രമം പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

മലയാള സാഹിത്യത്തിൽ അമ്പത് വർഷംകൊണ്ട് പുഷ്പനാഥൻ പിളള എന്ന കോട്ടയം പുഷ്പനാഥ്, മലയാളികൾക്ക് നൽകിയത് ഏതാണ്ട് 300 അപസർപ്പക നോവലുകളാണ്. വായനയുടെ ഓർമകളിൽ ആ പേര് എന്നും പ്രത്യേകം രേഖപ്പെടുത്തും. ഭയപ്പെടുത്തുന്ന ഇരുണ്ട മുഖവും കൈകളും അഴകേറിയ സ്ത്രീരൂപങ്ങളും ഒക്കെയായി നിരവധി കഥാപാത്രങ്ങളിലൂടെ കോട്ടയം പുഷ്‍പനാഥ് ഇന്നും ജീവിക്കുന്നു.

പുസ്തകം ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ വഴിയും ഓർഡർ ചെയ്യാം, സന്ദർശിക്കുക

Comments are closed.