റെക്കോര്‍ഡുകളുടെ ‘പാരസൈറ്റ്’ ഗ്രാഫിക് നോവലാകുന്നു
92-ാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ ചരിത്രം കുറിച്ച കൊറിയന്‍ ചലച്ചിത്രം ‘പാരസൈറ്റ്’ പുസ്തകമായി വിപണിയിലേക്കെത്തുന്നു. സിനിമയുടെ തിരക്കഥകള്‍ പലതും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ മേക്കിങ്ങിന്റെ കഥ വെബ്‌സിരീസിനു പുറമേ പുസ്തകമാവുന്നത് ഇതാദ്യമായാണ്.
ചിത്രത്തിനുവേണ്ടി സംവിധായകന്‍ തയ്യാറാക്കിയ സ്റ്റോറി ബോര്‍ഡിന്റെ അടിസ്ഥാനത്തിലാണ് ഗ്രാഫിക് നോവല്‍ ഒരുങ്ങുന്നത്. പാരസൈറ്റ് എന്ന കഥയും ഒപ്പം അതിന്റെ നിര്‍മാണ കഥയുമാകും നോവലിന്റെ പ്രമേയം. മേയ് 19ന് ഗ്രാഫിക് നോവല്‍ വായനക്കാരിലെത്തും. ഗ്രാന്‍ഡ് സെന്‍ട്രല്‍ പബ്ലിഷിങ് ഹൗസാണ് നോവലിന്റെ പ്രസാധകര്‍.
നാല് ഓസ്‌കാറുകളാണ് പാരസൈറ്റ് സ്വന്തമാക്കിയത്.
നിര്‍ധനരായ ഒരു കുടുംബം സമ്പന്ന കുടുംബത്തില്‍ കയറിപ്പറ്റുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പാരസൈറ്റിന്റെ പ്രമേയം.
Comments are closed.