DCBOOKS
Malayalam News Literature Website

ആനുകാലിക സംഭവങ്ങളെ ചൂണ്ടിക്കാണിക്കുന്ന കഥകള്‍!

ജി ആര് ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ എന്ന കഥാസമാഹാരത്തിന് ഡോ ജീവന് കെ വൈ എഴുതിയ വായനാനുഭവം

ഇന്ദുഗോപൻ്റെ രചനകളിൽ ഭൂരിഭാഗവും കഥകളും ചെറുകഥകളുമാണ്. നോവലുകൾ കുറവാണ്. കുറച്ച് കഥകളുടെ സമാഹാരമായിട്ടുള്ള പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പതിനാറ് കഥകളടങ്ങിയ ഒരു സമാഹാരം വായിക്കുന്നത്. ചട്ടമ്പിസദ്യ, Textപാലത്തിലാശാൻ, മുച്ചിറിയനും കൈയെഴുത്തും, കോടിയേരിയെ കാണാൻ പോയ ഒരാൾ, ഉറങ്ങാതിരിക്കുക! കള്ളനെ പിടിക്കാം, ലോഡ്ജിൽ പോലീസ്, ഫർണസ്, ഓവർബ്രിഡ്ജിലെ ബവ്റജിസ് ക്യൂ, എലിവാണം, ഇലക്ട്രിക് ഞരമ്പുള്ള രാമകൃഷ്ണ, ഭരണിയിൽ ഒരു ഭ്രൂണം, ബാഗ്ലൂരിലേക്ക് വിചിത്ര ഒറ്റയ്ക്ക്, ഒരു പെണ്ണും ചെറുക്കനും പിന്നെ.. ആരാണ് ആ മുറിയിൽ?, വില്ലൻ, ഓങ്കോളജിയിൽ ഒരു ജാസ്മിൻ, കൊല്ലപ്പാട്ടി ദയ എന്നിവയാണ് ഈ പുസ്തകത്തിലെ പതിനാറ് കഥകൾ.

പുസ്തകത്തിലെ പതിനാറ് കഥകളും സമൂഹത്തിൽ നിലനിൽക്കുന്ന ആനുകാലിക സംഭവങ്ങളെ ചൂണ്ടിക്കാണിക്കുന്നവയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥകളായിരിക്കെത്തന്നെ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെല്ലാം ഒരു സാമ്യത അനുഭവപ്പെട്ടു. എല്ലാ കഥകളും എഴുത്തുകാരൻ്റേതായ തനതുശൈലിയിൽ ഇന്ദുഗോപൻ ടച്ചോടു കൂടിയവയായതിനാൽ വായന രസകരമായിരുന്നു. ഓരോ എഴുത്തുകാർക്കുമുള്ള അവരവരുടേതായ ഒരു ടച്ച് ഉണ്ട്. ഒരുപക്ഷേ, അതായിരിക്കാം ഇന്ദുഗോപൻ എന്ന എഴുത്തുകാരൻ ഞാനടക്കമുള്ള വായനക്കാരുടെ ഇഷ്ട എഴുത്തുകാരനായി മനസ്സിൽ സ്ഥാനം പിടിച്ചതിനും അദ്ദേഹത്തിൻ്റെ കൃതികൾ വീണ്ടും വീണ്ടും തേടിപ്പിടിച്ച് വായിക്കുന്നതിനും ഉള്ള കാരണം.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.