ഡി സി ബുക്സ് ക്വിസിൽ പങ്കെടുക്കൂ സമ്മാനം നേടൂ
സൗന്ദര്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ് കോഹിനൂർ. ‘കോഹിനൂര്‍’ എന്ന ആ ലോകപ്രശസ്ത രത്‌നത്തിന്റെ ചരിത്രത്തെക്കുറിച്ച് ആഴത്തിലറിയാൻ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ‘കോഹിനൂര്‍’ ക്വിസ് ആരംഭിച്ചു. ഡി സി ബുക്സ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഫെബ്രുവരി 10, 11, 12 തീയ്യതികളിൽ ഉത്തരം നൽകാം.
ലോകപ്രശസ്തമായ ‘കോഹിനൂര്‍’ എന് രത്നത്തിന്റെ ചരിത്രം അത് കൈവശം വയ്ക്കുന്നതിനുവേണ്ടി നടത്തിയ അത്യാഗ്രഹത്തിന്റെയും കൊലപാതകത്തിന്റെയും പീഡനത്തിന്റെയും പിടിച്ചടക്കലിന്റെയും ചരിത്രത്തെ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽനിന്ന് ഖനനം ചെയ്ത് കണ്ടെത്തിയപ്പോൾ മുതൽ മുഗളന്മാർ, അഫ്ഗാനികൾ, പേർഷ്യക്കാർ എന്നിവരിലൂടെ കടന്ന് ഒടുവിൽ പത്തു വയസ്സുള്ള പഞ്ചാബിലെ രാജാവായ ദുലീപ് സിങ്ങിലൂടെ വിക്ടോറിയ രാജ്ഞിയിലേക്ക് എത്തിച്ചേർന്നതുവരെയുള്ള സങ്കീർണ്ണമായ കഥ ചാരുതയോടെ അവതരിപ്പിക്കുന്ന വില്യം ഡാല്‍റിമ്പിളും അനിത ആനന്ദും ചേർന്ന് രചിച്ച ‘കോഹിനൂര്‍’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ഈ അടുത്താണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്.
ക്വിസിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യൂ
വില്യം ഡാല്‍റിമ്പിളിന്റെ ‘കോഹിനൂര്‍’ എന്ന പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.