സൗന്ദര്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ് കോഹിനൂർ. ലോകപ്രശസ്തമായ ഈ രത്നത്തിന്റെ ചരിത്രം. അത് കൈവശം വയ്ക്കുന്നതിനുവേണ്ടി നടത്തിയ അത്യാഗ്രഹത്തിന്റെയും കൊലപാതകത്തിന്റെയും പീഡനത്തിന്റെയും പിടിച്ചടക്കലിന്റെയും ചരിത്രത്തെ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽനിന്ന് ഖനനം ചെയ്ത് കണ്ടെത്തിയപ്പോൾ മുതൽ മുഗളന്മാർ, അഫ്ഗാനികൾ, പേർഷ്യക്കാർ എന്നിവരിലൂടെ കടന്ന് ഒടുവിൽ പത്തു വയസ്സുള്ള പഞ്ചാബിലെ രാജാവായ ദുലീപ് സിങ്ങിലൂടെ വിക്ടോറിയ രാജ്ഞിയിലേക്ക് എത്തിച്ചേർന്നതുവരെയുള്ള സങ്കീർണ്ണമായ കഥ ചാരുതയോടെയാണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രചനാശൈലിയുടെ ലാളിത്യവും ഗവേഷണത്തിന്റെ ആഴവും ഈ കൃതിയെ വ്യതിരിക്തമാക്കുന്നു. വിവർത്തനം: സുരേഷ് എം.ജി.