‘കോടിയേരി ഒരു ജീവചരിത്രം’; കവർച്ചിത്രം പ്രകാശനം ചെയ്തു
കര്ഷക തൊഴിലാളി മാസികയുടെ എഡിറ്റര് പ്രീജിത് രാജ് രചന നിർവ്വഹിച്ച “കോടിയേരി ഒരു ജീവചരിത്രം” എന്ന പുസ്തകത്തിന്റെ കവർച്ചിത്രം പ്രകാശനം ചെയ്തു. വി ശിവന്‍കുട്ടി, ഡോ.ആര്‍.ബിന്ദു, എ വിജയരാഘവൻ, മ്യൂസ് മേരി, അശോകൻ ചരുവിൽ, എം എ ബേബി, സി പി ജോൺ, എം വി ഗോവിന്ദൻ, എം ബി രാജേഷ്, കെ എൻ ബാലഗോപാൽ തുടങ്ങി നിരവധി പ്രമുഖർ ഫേസ്ബുക്കിലൂടെയാണ് കവർചിത്രം പ്രകാശനം ചെയ്തത്.
കോടിയേരിയുടെ ജീവിതത്തിലെ സംഭവബഹുലമായ കാലങ്ങളുടെ അടയാളപ്പെടുത്തലാണ് “കോടിയേരി ഒരു ജീവചരിത്രം” .ഡി സി ബുക്സ് ഇംപ്രിന്റായ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എം. ബാലകൃഷ്ണനിൽനിന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളർന്ന കോടിയേരി ബാലകൃഷ്ണൻ എന്ന രാഷ്ട്രീയമനുഷ്യന്റെ ജീവചരിത്രം. കെ എസ് എഫിലൂടെയും എസ് എഫ് ഐയിലുടെയും പൊതുപ്രവർത്തനം ആരംഭിച്ച കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തിലെ സംഭവബഹുലമായ കാലങ്ങളുടെ അടയാളപ്പെടുത്തൽ. കേരളത്തിലെ സാമൂഹ്യവിരുദ്ധപ്രവണതകളെ ചെറുക്കാനായി പൊതുപ്രവർത്തകനെന്ന നിലയിൽ കോടിയേരിയുടെ ഇടപെടലുകളെ രേഖപ്പെടുത്തുന്നു ഈ പുസ്തകം. ഒപ്പം, കോടിയേരിയുമായി അടുപ്പം സൂക്ഷിച്ചവരുടെ ഓർമ്മകളും.
Comments are closed.