ലോകോത്തര വിദഗ്ധര്‍ പങ്കെടുക്കുന്ന കൊച്ചി ഡിസൈന്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 11 മുതല്‍
കൊച്ചി: പ്രളയാനനന്തര കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍ നൂതന രൂപകല്‍പ്പനകളും സത്വര പരിഹാരങ്ങളും തേടുന്നതിന് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈന്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 11ന് ആരംഭിക്കും. കൊച്ചി ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 16 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ പൊതു അടിസ്ഥാന സൗകര്യം, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍, കൈത്തറി മേഖല പുനരുദ്ധാരണം, ആവാസ വ്യവസ്ഥകള്‍ എന്നിവയുടെ സുസ്ഥിര വികസനത്തിനുള്ള രൂപകല്‍പനയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധര്‍ക്കും വാസ്തുശില്പികള്‍ക്കും അവസരമൊരുക്കി ഡിസംബര്‍ 11,12 തീയതികളില്‍ നടക്കുന്ന പരിപാടിയെ 12-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും.
പ്രശസ്ത ഡിസൈനറും സംരംഭകനുമായ ജോണ്‍ ഫെരേര, പ്രമുഖ ഗവേഷകനും രൂപകല്പന കലാകാരനുമായ സൈറസ് ക്ലാര്‍ക്ക്, ബി.ബി.സി ക്രിയേറ്റീവ് ഡയറക്ടര്‍ ഫിലിപ്പോ കുട്ടിക്കോ, അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ആഗോള-ഡിസൈന്‍ ഇന്നൊവേഷന്‍ കമ്പനിയായ ഐഡിയോയുടെ ഡിസൈനര്‍- റിസര്‍ച്ചര്‍ മോമോ മിയാസാക്കി, വേള്‍ഡ് ഡിസൈനര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ശ്രീനി പി.ശ്രീനിവാസന്‍, ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതതല ഐടി സമിതി ചെയര്‍മാനുമായ എസ്.ഡി. ഷിബുലാല്‍, സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കര്‍, കംപാഷനേറ്റ് കേരളം സ്ഥാപകനും കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറിയുമായ പ്രശാന്ത് നായര്‍, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ ഡോ.സജി ഗോപിനാഥ്, ഹിന്ദുസ്ഥാന്‍ ടൈംസ് മുന്‍ ഫാഷന്‍ എഡിറ്റര്‍ വിനോദ് നായര്‍, ഐബിഎസ് സോഫ്റ്റ്‌വെയര്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ.മാത്യൂസ്, ടെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ആര്‍, ഗ്ലോബല്‍ ഇന്‍കോര്‍പറേറ്റഡ് സി.ഇ.ഒ സുഹാസ് ഗോപിനാഥ് തുടങ്ങി നിരവധി പ്രമുഖര്‍ ഡിസൈന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു.
ഡിസൈന്‍ ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനുമായി സന്ദര്‍ശിക്കുക
Comments are closed.