DCBOOKS
Malayalam News Literature Website

കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കമാകും; പ്രദര്‍ശനം 23 മുതല്‍

കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്‌ച തിരിതെളിയും. ഫോർട്ട്‌ കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും’ പ്രമേയത്തിൽ  ഒരുങ്ങുന്ന ബിനാലെ പ്രദർശനം ഏപ്രിൽ 10 വരെ നീളും. വേദികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും മറ്റു സാങ്കേതിക തടസങ്ങളെയും തുടർന്ന്  ഫോര്‍ട്ട്‌കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ്, പെപ്പര്‍ ഹൗസ്  ഉള്‍പ്പെടെയുള്ള പ്രധാന വേദികളുൾപ്പെടെ എല്ലാം  ഡിസംബര്‍ 23 മുതലേ സന്ദര്‍ശകര്‍ക്കായി തുറക്കൂ.

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എറണാകുളം എന്നിവിടങ്ങളിലെ 14 വേദികളിലായി നാലു മാസം നീണ്ടുനിൽക്കുന്ന കലാമേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിന്‌ ഉണ്ടാകും.

ഇന്ത്യന്‍ വംശജയായ സിംഗപ്പൂര്‍ സ്വദേശി ഷുബിഗി റാവുവാണ് അഞ്ചാംപതിപ്പിന്റെ ക്യുറേറ്റര്‍.

കലാവിദ്യാർഥികൾ പങ്കാളികളാകുന്ന സ്റ്റുഡന്റ്സ് ബിനാലെയും കുട്ടികളുടെ ആർട്ട് ബൈ ചിൽഡ്രൻ ബിനാലെയും ഇതോടൊപ്പം നടക്കും. സെമിനാറുകൾ, ചർച്ചകൾ, വിവിധ കലാ അവതരണങ്ങൾ എന്നിവയും അരങ്ങേറും.

 

Comments are closed.