DCBOOKS
Malayalam News Literature Website

കേരളാ ഹൗസില്‍ സുരക്ഷാവീഴ്ച; മുഖ്യമന്ത്രിക്ക് മുന്നില്‍ ആലപ്പുഴ സ്വദേശിയുടെ ആത്മഹത്യാശ്രമം

image credits: ANI

ദില്ലി സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിച്ചിരുന്ന കേരള ഹൗസില്‍ കത്തിയുമായി എത്തി മലയാളിയുടെ ആത്മഹത്യാശ്രമം. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി കേരള ഹൗസിലെത്തിയത്. വന്‍ സുരക്ഷാവീഴ്ചയായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. വിമല്‍ രാജിനെ പിടികൂടി ദില്ലി പൊലീസിന് കൈമാറി.

ദില്ലിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തിനായി മുഖ്യമന്ത്രി പുറപ്പെടുന്നതിന് തൊട്ടുമുമ്പായാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ മുതല്‍ കൈയില്‍ ബാഗും അതിനുള്ളില്‍ കത്തിയുമായി കേരള ഹൗസില്‍ കറങ്ങിനടക്കുകയായിരുന്നു വിമല്‍ രാജ്. മാധ്യമപ്രവര്‍ത്തകരുടെ സംഘത്തിനൊപ്പം നടന്നിരുന്ന ഇയാളെ സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ബാഗില്‍ കരുതിയിരുന്ന കത്തിയുമായി മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നിലേക്ക് ചാടിയത്. ഉടന്‍ തന്നെ സുരക്ഷാസംഘം ഇയാളെ കീഴ്‌പ്പെടുത്തി. താന്‍ മരിക്കാന്‍ പോവുകയാണെന്നും ജീവിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും ഇയാള്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

അതേസമയം സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

Comments are closed.