DCBOOKS
Malayalam News Literature Website

കെ എൻ രാഘവന്റെ ‘റബ്ബർ ബോർഡ്‌ മിഥ്യയും യാഥാർത്ഥ്യവും’ പ്രകാശനം ചെയ്തു

കെ എൻ രാഘവന്റെ  ‘റബ്ബർ ബോർഡ്‌ മിഥ്യയും യാഥാർത്ഥ്യവും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം, ഹോട്ടൽ ഫ്ലോറൽ പാലസിൽവെച്ച് വെച്ചുനടന്ന ചടങ്ങിൽ ഡോ : എം കെ മുനീർ എം എൽ എ ആണ് പുസ്തകപ്രകാശനം നിർവഹിച്ചത്.  ഡി സി ബുക്സ് ആണ് പ്രസാധകർ.

ചടങ്ങിൽ ശ്രീ. പി. സി. സിറിയക്ക് (റിട്ട. ഐ. എ. എസ് ), ശ്രീമതി ഷീല തോമസ് (റിട്ട. ഐ. എ. എസ്),   കെ എം ചിന്മയൻ ( റബ്ബർ കർഷകൻ ) എന്നിവർ പങ്കെടുത്തു.

രാജ്യത്തിന്റെതന്നെ സമ്പദ്ഘടനയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് റബ്ബർ ബോർഡ്. ആ സ്ഥാപനത്തിന്റെ അമരത്ത് ചുരുങ്ങിയ കാലം പ്രവർത്തിക്കാനായതിന്റെ അനുഭവങ്ങളിലൂടെയുള്ള യാത്രയിൽ നേരിട്ട പ്രതിസന്ധികൾ, കോവിഡ് അതിജീവനം, റബ്ബർകൃഷി വ്യാപനം, കർഷകരോടൊത്തുള്ള വിജയകരമായ പ്രവർത്തനങ്ങൾ, ശാസ്ത്രീയ പരീക്ഷണങ്ങൾ, എല്ലാത്തിനും കൂടെ നിന്ന സഹപ്രവർത്തകർ തുടങ്ങി ഒരു കാലഘട്ടത്തിലെ ഓരോ നിമിഷങ്ങളുടെയും വിശദമായ ഓർമ്മക്കുറിപ്പുകൾ ആണ് ‘റബ്ബർ ബോർഡ്‌ മിഥ്യയും യാഥാർത്ഥ്യവും’ എന്ന പുസ്തകം.

പുസ്തകം വാങ്ങിക്കുവാനായി ക്ലിക്ക് ചെയ്യൂ..

 

Leave A Reply