കെ എൽ എഫ് ബുക്ക് ഓഫ് ദി ഇയർ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു
ഏഷ്യയിലെ ഏറ്റവും വലിയ പുസ്തകമേളയായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാംദിനത്തിൽ കെ എൽ എഫ് 2024 ലെ ബുക്ക് ഓഫ് ദി ഇയർ അവാർഡുകൾ പ്രഖ്യാപിച്ചു. ഫിക്ഷൻ വിഭാഗത്തിൽ മനോജ് കുറൂർ എഴുതിയ ‘ ദി ഡേ ദി എർത്ത് ബ്ലൂംഡ് ‘നും നോൺ ഫിക്ഷൻ പുരസ്ക്കാരം കെ കെ കൊച്ചിന്റെ ‘ദളിതൻ’ എന്ന ആത്മകഥയുടെ വിവർത്തന പുസ്തകവും രാഹുൽ ഭാട്ടിയയുടെ ‘ ദി ഐഡന്റിറ്റി പ്രൊജക്റ്റും പങ്കിട്ടു.
തൂലിക വേദിയിൽ നടന്ന പുരസ്‌ക്കാരച്ചടങ്ങിനു രവി ഡി സി സ്വാഗതമർപ്പിച്ചു. ഫിക്ഷൻ വിഭാഗത്തിന് ജീത് തയ്യിൽ , മൃദുല കോശി, ജെറി പിന്റോ എന്നിവർ ചേർന്നും നോൺ ഫിക്ഷൻ വിഭാഗത്തിന് മീന കന്തസ്വാമിയും സതീഷ് പത്മനാഭനും പുരസ്ക്കാരം സമ്മാനിച്ചു.