DCBOOKS
Malayalam News Literature Website

കെ എല്‍ എഫ് 2025 ലെ മുഴുവന്‍ പരിപാടികളും അറിയാന്‍ KLF2025 ആപ്പ് ഇന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യൂ

 

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ടാം  പതിപ്പിലെ മുഴുവന്‍ പരിപാടികളും അറിയാന്‍ KLF2025 ആപ്പ് ഇപ്പോൾ വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ആപ്പ് ലഭ്യമാണ്. കെ എല്‍ ​എഫിന്റെ മൊബൈല്‍ ആപ്പിലൂടെ മുഴുവന്‍ സെഷനുകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ ഉടൻ അറിയാനാകും.

 

വെന്യൂ നാവിഗേഷനും, പരിപാടികളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും കെ എൽ എഫ് വാർത്തകളും അപ്ഡേഷനുകളും ആപ്പ് വഴി മനസ്സിലാക്കാവുന്നതാണ്. KLF2025 ആപ്പ് ഓഫ്‌ലൈൻ ആയും ഉപയോഗിക്കാവുന്നതാണ്. 

 

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏഴാം പതിപ്പ് 2025 ജനുവരി 23, 24, 25, 26 തീയതികളിൽ നടക്കും. യുനെസ്കോയുടെ സാഹിത്യനഗരം എന്ന പദവി നേടിയ  കോഴിക്കോട് വെച്ച് നടക്കുന്ന കെഎൽഎഫിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സാഹിത്യോത്സവത്തിൽ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളിൽ സജീവമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖർ പങ്കെടുക്കും. മുൻ പതിപ്പുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 500 –ലധികം പ്രമുഖർ പങ്കെടുക്കുന്ന 300-ലേറെ സംവാദങ്ങൾക്കാണ് എട്ടാം പതിപ്പ് സാക്ഷ്യം വഹിക്കുക. ഏഴ് വേദികളിൽ നാല് ദിവസങ്ങളിലായി സയൻസ്, സാങ്കേതികം, ചരിത്രം, കല, രാഷ്ട്രീയം, സാഹിത്യം, സംരഭകത്വം, ആരോഗ്യം, യാത്ര, സംഗീതം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകൾ ചർച്ചചെയ്യപ്പെടും.

 

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ടാം പതിപ്പിലെ അതിഥി രാജ്യമായ ഫ്രാൻസിൽ നിന്നും ഫിലിപ്പ് ക്ലോഡൽ, ജൊഹാന ഗുസ്താവ്സൺ, എസ്തർ ഡുഫ്ലോ, പിയറി സിംഗാരവലൗ തുടങ്ങി പന്ത്രണ്ടോളം  പ്രമുഖരായ എഴുത്തുകാർ ഫെസ്റ്റിവലിന്റെ ഭാഗമാകും. ഫ്രാൻസിനെ കൂടാതെ 

ഓസ്‌ട്രേലിയ, യു എസ്, നോർവേ തുടങ്ങീ പതിനഞ്ചോളം രാജ്യങ്ങളിലെ ആദരണീയർ പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നുണ്ട്.  

 

നോബൽ സമ്മാനജേതാക്കളായ വെങ്കി രാമകൃഷ്‌ണൻ,എസ്തർ ഡുഫ്ലോ; ബുക്കർ പ്രൈസ് ജേതാക്കളായ ജെന്നി എർപെൻബെക്ക്, പോൾ ലിഞ്ച്,

മൈക്കൽ ഹോഫ്മാൻ, കൂടാതെ നസ്രുദീൻ ഷാ, പാർവതി തിരുവോത്ത്, പ്രകാശ് രാജ്, എം മുകുന്ദൻ, സക്കറിയ ,ബെന്യാമിൻ, ഹരീഷ് ശിവരാമകൃഷ്ണൻ, മുക്ത്യാർ അലി  തുടങ്ങി കലാ സാംസ്കാരിക രംഗങ്ങളിലെ അഞ്ഞൂറോളം പ്രമുഖർ വിവിധ ചർച്ചകളിൽ പങ്കെടുക്കുന്നു. കുട്ടിക്കളിലെ വായനയെ പരിപോഷിപ്പിക്കുവാൻ എട്ടാം പതിപ്പിൽ സികെഎൽഎഫും നടത്തപ്പെടുന്നതായിരിക്കും.

 

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

https://play.google.com/store/apps/details?id=com.dcbooksklf&pli=1

 

 

https://apps.apple.com/in/app/klf/id6444764749

 

Leave A Reply