DCBOOKS
Malayalam News Literature Website

“രാഷ്ട്രനിർമ്മിതിക്ക് വേണ്ട തുറന്ന സംവാദങ്ങളുടെ വലിയ വേദിയാണ് കെ എൽ എഫ്”- പിണറായി വിജയൻ

കെ എൽ എഫിന്റെ അന്താരാഷ്ട്ര പങ്കാളിത്തം കേരളത്തിന്റെ വായനാസംസ്കാരത്തെ മാത്രമല്ല സാംസ്കാരിക ടൂറിസത്തിനും വലിയ പ്രോത്സാഹനമാണ് നൽകുന്നത് എന്ന് മുഖ്യമന്ത്രി. 

 

കോഴിക്കോട് : കേരളത്തിന്റെ സാംസ്കാരിക നഗരിയിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ എട്ടാമത് എഡിഷന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ പിണറായി വിജയൻ (ബഹു. കേരള മുഖ്യമന്തി) നിർവഹിച്ചു . കെ എൽ എഫിന്റെ അന്താരാഷ്ട്ര പങ്കാളിത്തം കേരളത്തിന്റെ വായനാസംസ്കാരത്തെ മാത്രമല്ല സാംസ്കാരിക ടൂറിസത്തിനും വലിയ പ്രോത്സാഹനമാണ് നൽകുന്നത് എന്ന് മുഖ്യമന്ത്രി. 

“രാഷ്ട്രനിർമ്മിതിക്ക് വേണ്ട തുറന്ന സംവാദങ്ങളുടെ വലിയ വേദിയാണ് കെ എൽ എഫ്” എന്നും  കേരളത്തിൽ വിവിധങ്ങളായ സാഹിത്യോത്സവങ്ങൾക്ക് മാതൃകയും പ്രചോദനവുമായി കെ.എൽ.എഫ് മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾ പുസ്തകവായനയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഘോഷമാക്കുന്നുണ്ടെന്നും പുസ്തകവായനാശീലം കൂടുതൽ ഊർജത്തോടെ തിരിച്ചുവരുന്നതായാണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുനെസ്കോയുടെ ‘സാഹിത്യനഗരപദവി’ കോഴിക്കോടിന് പ്രഖ്യാപിച്ചതിനു പിന്നിൽ കെ എൽ എഫിന്റെ ശ്രദ്ധേയമായ തുടർവിജയങ്ങളും പങ്കുവഹിച്ചിട്ടുണ്ട് എന്നും ഓർമ്മപ്പെടുത്തി.

സംഘാടക സമിതി ചെയർമാൻ എ. പ്രദീപ്‌കുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ എൽ എഫ് ചീഫ് ഫെസിലിറ്റേറ്റർ രവി ഡി സി സ്വാഗതം പറഞ്ഞു.കെ എൽ എഫ് ഡയറക്ടർ കെ സച്ചിദാനന്ദൻ വേദിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വേദിയിലെ പ്രമുഖരായ വ്യക്തികളെല്ലാം ചേർന്ന് ഭഭ്രദീപം കൊളുത്തി സാഹിത്യോത്സവത്തെ വരവേറ്റു. തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

ജെന്നി ഏർപെൻബെക്ക് (ബുക്കർ പ്രൈസ് ജേതാവ്), ജോർജി ഗോസ്‌പോഡിനോവ്  (ബുക്കർ പ്രൈസ് ജേതാവ്), നസറുദ്ദീൻ ഷാ, മെയ്‌-എലിൻ- സ്റ്റേനെർ (നോർവീജിയൻ അംബാസിഡർ), പ്രകാശ് രാജ്,  പാർവതി തിരുവോത്ത്, എം മുകുന്ദൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു.

കെ എൽ എഫ്  ഓർഗനൈസിങ് കൺവീനവർ എ കെ അബ്ദുൽ ഹക്കീം കൃതജ്ഞത രേഖപ്പെടുത്തി.

 

Leave A Reply