കെ എല്‍ എഫ്-രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഡി സി കിഴക്കേമുറി ഫൗണ്ടേഷനും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2018 ഫെബ്രുവരി 8,9,10,11 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വച്ചാണ് കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. www.keralaliteraturefestival.com വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡിസി/ കറന്റ് ബുക്‌സ് ശാഖകളിലും രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമാണ് കെഎല്‍എഫ്. കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് നാലു ദിവസങ്ങ ളില്‍ അഞ്ച് വേദികളിലായി നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അതിഥി രാജ്യമായി എത്തുന്നത് അയര്‍ലണ്ടാണ്. വിദേശരാജ്യങ്ങളി ലെയുള്‍പ്പടെ 350 ലേറെ എഴുത്തുകാരും ചിന്തകരും സാമൂഹിക പ്രവര്‍ത്തകരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.
സാഹിത്യ,സാമൂഹിക,രാഷ്ടീയ സംവാദങ്ങള്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ ക്യുറേറ്റ് ചെയ്യു ന്ന ചലച്ചിത്രോത്സവം, ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കി യുള്ള ഫോട്ടോഗ്രാഫുകളുടെയും പെയിന്റിംഗുകളുടെയും പ്രദര്‍ ശനം, കേരളത്തിലെ തനതു രുചിഭേദങ്ങളുടെ പാചകോത്സവം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും എഴുത്തുകാരു മായി സംവദിക്കാനുള്ള പ്രത്യേക വേദി എന്നിവ സാഹിത്യോത്സവ ത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, ആസ്‌ട്രേലിയ, ലാറ്റ്‌വിയ, ശ്രീലങ്ക, അയര്‍ലണ്ട് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ എന്നിവരും പങ്കെടുക്കും. കെഎല്‍എഫ് വാര്‍ത്തകളും വിശേഷങ്ങളും ലഭിക്കുന്നതിനുള്ള ആന്‍ഡ്രോയ്ഡ് ആപ്പും ഐഒഎഎസും പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralaliteraturefestival.com/ ; www.dcbooks.com സന്ദര്‍ശിക്കുക.
Comments are closed.