DCBOOKS
Malayalam News Literature Website

KLF ON THE MOVE- ജനുവരി മൂന്നിന് തൃശ്ശൂരില്‍, അംബികാസുതന്‍ മാങ്ങാട് പങ്കെടുക്കും

Kerala Literature Festival 2025

KLF ON THE MOVEല്‍ ചെറുകഥാകൃത്ത് അംബികാസുതന്‍ മാങ്ങാട് പങ്കെടുക്കും. ജനുവരി മൂന്ന് വെള്ളിയാഴ്ച രാവിലെ 10: 30ന് തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിക്കും.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ടാം പതിപ്പിന്റെ ഭാഗമായാണ് KLF ON THE MOVE സംഘടിപ്പിച്ചിരിക്കുന്നത്. കെ എല്‍ എഫ് എട്ടാം പതിപ്പ് 2025 ജനുവരി 23, 24. 25, 26 തീയതികളില്‍ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് നടക്കും.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് അംബികാസുതന്‍ മാങ്ങാട്. ചെറുകഥകള്‍ക്കു പുറമെ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥകളും എഴുതാറുണ്ട്.

KLF  രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യുക

Leave A Reply