കെ എൽ എഫിൽ നാളെ മണിരത്‌നത്തോടൊപ്പം സിനിമ കാണാം
മണിരത്നം സംവിധാനം ചെയ്ത മോഹൻലാലും പ്രകാശ് രാജും മുഖ്യവേഷങ്ങങ്ങളിലെത്തിയ 'ഇരുവർ' എന്ന ചിത്രമാണ് കെ എൽ എഫ് വേദിയിൽ പ്രദർശിപ്പിക്കുന്നത്.
കോഴിക്കോട് : കടപ്പുറത്തിരുന്ന് ഇതിഹാസ സംവിധായകൻ മണി രത്‌നവും , തെന്നിന്ത്യൻ താരം പ്രകാശ് രാജും പ്രേക്ഷകരോട് സംവദിക്കുകയും അവർക്കൊപ്പം സിനിമ കാണുകയും ചെയ്യുന്നു.
മണിരത്നം സംവിധാനം ചെയ്ത മോഹൻലാലും പ്രകാശ് രാജും മുഖ്യവേഷങ്ങങ്ങളിലെത്തിയ ‘ഇരുവർ’ എന്ന ചിത്രമാണ് കെ എൽ എഫ് വേദിയിൽ പ്രദർശിപ്പിക്കുന്നത്. ജനുവരി 24 ന് രാത്രി 9.30 മണിക്കാണ് മണി രത്നത്തിന്റെ മികച്ച സൃഷ്ടികളിൽ ഒന്നായ ‘ഇരുവർ’ ചിത്രം പ്രദർശിപ്പിക്കുക. കെ എൽ എഫ് സിനിമാവേദിയായ ‘സിനിമ ഓൺ ദി ബീച്ചിലാണ്’ പ്രദർശനം.
കൂടാതെ, ജനുവരി 24 കെ എൽ എഫിന്റെ രണ്ട് വേദികളിലായി
മണി രത്നം കാണികളോട് സംവദിക്കുന്നു. വൈകുന്നേരം 4 മണിക്ക് ” കഥകൾ സമൂഹത്തെ രൂപീകരിക്കുന്നുവോ.. അതോ മറിച്ചോ? ” എന്ന വിഷയവുമായാണ് അദ്ദേഹം ‘തൂലിക’ വേദിയിലെത്തുന്നത്.
പ്രശസ്ത നടൻ പ്രകാശ് രാജിനൊപ്പം, അനുപമ വെങ്കടേഷ് നിയന്ത്രിക്കുന്ന “ചലച്ചിത്ര ദർശനം: ലക്ഷ്യങ്ങളും വീക്ഷണങ്ങളും ” എന്ന വിഷയത്തെ ആസ്പദമാക്കി പാഠപ്രദമായ ഒരു ചർച്ചയുമായി മണി രത്നം കെ എൽ എഫ് ധന്യമാക്കുന്നതാണ്.
മണിരത്നത്തിന്റെ സിനിമാറ്റിക് യാത്രയും ആഴമേറിയ ചിന്തകളുമായി നാളെ കെ എൽ എഫ് ഒരുങ്ങുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവം കെ എൽ എഫ് എട്ടാം അദ്ധ്യായം പുരോഗമിക്കുമ്പോൾ സാഹിത്യ നഗരിയായ
കോഴിക്കോട് കടപ്പുറത്ത് ആവേശം തിരയടിക്കുകയാണ്.