‘കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍’ ഏറ്റവും പ്രിയപ്പെട്ട സാഹിത്യോത്സവം; മനു എസ് പിള്ള
‘കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍’ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സാഹിത്യോത്സവമെന്ന് യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ള. ഇന്‍സ്റ്റഗ്രാമിലൂടെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പ്രിയപ്പെട്ട സാഹിത്യോത്സവം ഏത് എന്ന ആരാധകന്റെ ചോദ്യത്തിനായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഉത്തരം നല്‍കിയത്. അതിശയിപ്പിക്കുന്ന ആത്മാര്‍ത്ഥതയും ബുദ്ധിയുമുള്ള കാണികളാണ് കെഎല്‍എഫിന്റേതെന്നും അദ്ദേഹം കുറിച്ചു.
തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രം പറഞ്ഞ ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍ എന്ന ഐതിഹാസികഗ്രന്ഥത്തിന്റെ രചയിതാവായ മനു എസ് പിള്ളയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വായനക്കാരുണ്ട്.
ഹാര്‍പ്പര്‍ കോളിന്‍സ് 2015ല്‍ പുറത്തിറങ്ങിയ ഐവറി ത്രോണിന്റെ മലയാള പരിഭാഷയായ ദന്തസിംഹാസനം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൂടാതെ മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’ , ‘ചരിത്രവ്യക്തികള്‍ വിചിത്ര സംഭവങ്ങള്‍’ എന്നീ പുസ്തകങ്ങളും ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മനു എസ് പിള്ളയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.