സച്ചിദാനന്ദനു പിറന്നാള്‍ ആശംസകള്‍; ഇ-കെ.എൽ.എഫ് പരിപാടികൾക്ക് തുടക്കമായി, തത്സമയം കാണാം
രാജ്യത്തിന്, പ്രകൃതിയ്ക്ക്, ജനാധിപത്യത്തിന്, പ്രണയബന്ധങ്ങള്‍ക്കൊക്കെ എന്ത് സംഭവിക്കുന്നുവെന്ന് സമൂഹത്തോട് നിരന്തരം സംവദിച്ചുകൊണ്ടാണ് ഈ കാലമത്രയും താന്‍ നിലകൊണ്ടതെന്ന് കവി സച്ചിദാനന്ദന്‍. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ-പതിപ്പിന് (ഇ-കെ.എൽ.എഫ്) തുടക്കം കുറിച്ച് നടന്ന കവിതയിലെ കാലമുദ്രകൾ എന്ന സംവാദത്തില്‍ ഡോ. പി സുരേഷുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരിക്കാലത്തെ അതിജീവിക്കാന്‍ താന്‍ എന്നും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളും മഹാമാരിയും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ മനുഷ്യന്‍റെ ഇടപെടലുകള്‍കൊണ്ടാണെന്ന് പറയാം. ഈ അടച്ചിടല്‍ മനുഷ്യനെ വിനയം പഠിപ്പിക്കുന്നതിനുള്ള പ്രകൃതിയുടെ തീരുമാനമായിരിക്കാം. ഇത്തരത്തിലുള്ള പ്രകൃതി സംബന്ധിയായ ഒരുപാട്കാര്യങ്ങള്‍ സാഹിത്യത്തിലും ഉണ്ടായേക്കാമെന്നും താന്‍ വിശ്വസിക്കുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ ഈ കാലം എല്ലാ കലകളിലും രേഖപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികാരത്തിന്‍റെ അതിഭീകരമായ ദുരപുപയോഗമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. പുതിയ വിദ്യാഭ്യസ നയം, കാര്‍ഷികബില്‍, ലക്ഷദ്വീപിലെ പ്രശ്നം, പൗരത്വ ഭേദഗതി ബില്‍ എല്ലാം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വീഡിയോ കാണാം
Comments are closed.