രോദനത്തെ ആത്മീയതയിലേക്ക് ഉയര്‍ത്തിയ കവിയാണ് കുമാരനാശാന്‍: ബാലചന്ദ്രന്‍ ചുള്ളിക്കാട്
പാലക്കാട്: രോദനത്തെ ആത്മീയതയിലേക്കുയര്‍ത്തിയ കവിയായിരുന്നു കുമാരനാശാനെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. പ്രരോദനം ശതാബ്ദി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഗവ.വിക്ടോറിയ കോളെജില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഃഖത്തിന്റെ ഭാഷയിലും ആനന്ദത്തിന്റെ ഭാഷയിലും വ്യാഖ്യാനിക്കാവുന്ന ഒരു കാവ്യമാണ് കുമാരനാശാന്റെ പ്രരോദനം. ബൗദ്ധദര്‍ശനത്തിന്റെയും കര്‍മ്മസിദ്ധാന്തത്തിന്റെയും താരതമ്യത്തിലൂടെ നാരായണ ഗുരുവിന്റെ അദ്വൈത ദര്‍ശനാനുഭവമാണ് കുമാരനാശാന്‍ പ്രരോദനത്തില്‍ ആവിഷ്‌കരിച്ചതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി കേരളത്തിലെ വിവിധ കോളെജുകളില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഗവ. വിക്ടോറിയ കോളെജില്‍ പ്രഭാഷണം നടത്തിയത്. പ്രിന്‍സിപ്പല്‍ ഒ.കെ രമേശന്‍, മലയാളം വകുപ്പ് മേധാവി അജിത എന്നിവരും പരിപാടിയില്‍ സംസാരിച്ചു.
Comments are closed.