DCBOOKS
Malayalam News Literature Website

കേരളത്തിലെമ്പാടും നിരവധി സാഹിത്യോത്സവങ്ങള്‍ക്ക് ജീവനേകിയത് കെഎല്‍എഫ് : മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലെമ്പാടും നിരവധി സാഹിത്യോത്സവങ്ങള്‍ക്ക് ജീവനേകിയത് ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  യുനെസ്‌കോയുടെ സിറ്റി ഓഫ് ലിറ്ററേച്ചര്‍ പദവി ഇന്ത്യയില്‍ ആദ്യമായി നേടിയെടുക്കാന്‍ കോഴിക്കോടിനെ പ്രാപ്തമാക്കിയതിലും കെഎല്‍എഫ് നിര്‍ണ്ണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനോരമ ഹോര്‍ത്തൂസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

കെ എൽ എഫ് എട്ടാം പതിപ്പ് 2025 ജനുവരി 23, 24. 25, 26  തീയതികളില്‍ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും. മുൻ പതിപ്പുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.  വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നാന്നൂറിലധികം എഴുത്തുകാർ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

 

Comments are closed.