DCBOOKS
Malayalam News Literature Website

‘ശ്യാം’ ഭഗവാൻ കൃഷ്ണന്റെ വിഭിന്ന ഭാവങ്ങള്‍; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് ദേവ്ദത് പട്‌നായ്ക്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസി ബുക്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് ഐതിഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കും ഒപ്പം
പ്രിയ കെ നായരും പങ്കെടുക്കുന്നു. ‘ശ്യാം’ ഭഗവാൻ കൃഷ്ണന്റെ വിഭിന്നഭാവങ്ങള്‍’ എന്ന വിഷയത്തില്‍ രാത്രി 7.30 മുതല്‍ ക്ലബ് ഹൗസിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷിലായിരിക്കും സെഷന്‍. ദേവ്ദത് പട്‌നായ്കിന്‍റെ ശ്യാം എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയാണ് ചര്‍ച്ച. ഈ പുസ്തകം ശ്യാമവർണ്ണൻ എന്ന പേരില്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത് ഡിസി ബുക്സാണ്.

സ്‌നേഹം നിരുപാധികമാണെന്ന് മാലോകരെ പഠിപ്പിച്ച ശ്യാമവർണ്ണൻ ഭഗവാൻ കൃഷ്ണന്റെ അവതാരലീലകൾ പഠനവിധേയമാക്കുന്നു ഈ പുസ്തകത്തിലൂടെ. ശ്രീകൃഷ്ണന്റെ നിരീക്ഷണങ്ങളും ഭക്തരോടുള്ള പ്രണയവും, ബാലകനെന്ന നിലയിൽ, കൃഷ്ണനെന്ന നിലയിൽ, കാമുകനെന്ന നിലയിൽ, വിദ്യാർത്ഥിയെന്ന നിലയിൽ, ഭർത്താവെന്ന നിലയിൽ, ഉപദേഷ്ടാവെന്ന നിലയിൽ ഭഗവാൻ കൃഷ്ണന്റെ വിഭിന്നഭാവങ്ങളെ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് അവതരിപ്പിക്കുന്നു. വിവർത്തനം: ശ്രീലത എസ്.

ദേവ്ദത് പട്‌നായ്കിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Stay tuned ; https://www.clubhouse.com/@dcbooks

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.